Home Featured ചെന്നൈ -ബംഗളൂരു ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി

ചെന്നൈ -ബംഗളൂരു ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി

ബംഗളൂരു: ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം.ട്രെയിനിന്‍റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി.ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും.

ബജ്റങ്ദള്‍ പരാമര്‍ശം; 100 കോടിയുടെ മാനനഷ്ടക്കേസില്‍ ഖാര്‍ഗെക്ക് സമന്‍സ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച മാനനഷ്ട കേസില്‍ പഞ്ചാബ് കോടതി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെക്ക് സമന്‍സ് അയച്ചു.ജൂലൈ 10ന് കോടതിയില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ സന്‍ഗ്രൂര്‍ കോടതിയാണ് സമന്‍സ് അയച്ചത്.ബജറങ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

പ്രകടനപത്രികയില്‍ ബജറങ്ദളിനെ പറ്റി പറയുന്ന ഭാഗത്ത് ബജറങ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തുവെന്നാണ് പരാതി. ഇതിനെതിരേ ഖാര്‍ഗെയില്‍ നിന്ന് 100 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹിന്ദു സുരക്ഷാ പരിഷത് ബജ്റങ് ദള്‍ ഹിന്ദ് നേതാവ് ഹിദേശ് ഭരദ്വാജ് ആണ് കോതിയെ സമീപിച്ചത്.ബജറങ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി

You may also like

error: Content is protected !!
Join Our WhatsApp Group