Home Featured ബിജെപി ക്യാമ്ബില്‍ ബസവരാജ് ബൊമ്മയെ ‘സ്വീകരിക്കാന്‍’ പാമ്ബ് ; വീഡിയോ

ബിജെപി ക്യാമ്ബില്‍ ബസവരാജ് ബൊമ്മയെ ‘സ്വീകരിക്കാന്‍’ പാമ്ബ് ; വീഡിയോ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തിരിച്ചടി നേരിടുകയാണെന്നാണ് പുറത്തുവരുന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.ലീഡ് നിലയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് മുന്നേറുകയാണ്. ഇതിനിടെ ഷിഗാവോണിലെ ബി.ജെ.പി. ക്യാമ്ബിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ‘സ്വീകരിച്ചത്’ പാര്‍ട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന പാമ്ബ്.

ബസവരാജ് ബൊമ്മെ പാര്‍ട്ടി ക്യാമ്ബിലേക്ക് കടന്നു വരുന്നതിനിടെയാണ് പാര്‍ട്ടി ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്ബ് പുറത്തുവന്നത്. പാമ്ബ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നീട് പാമ്ബിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിമാനത്തില്‍ കയറുമ്ബോള്‍ മഴ നനഞ്ഞ് പനി പിടിച്ചു, യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. 16000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. എട്ട് വര്‍ഷം മുമ്ബുള്ള കേസിലാണ് സംഭവം.കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാറിന്റെ പരാതിയിലാണ് നടപടി. 2015ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്.

കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൌകര്യം ലഭ്യമായിരുന്നില്ല. കോഴിക്കോട് നിന്നുള്ള വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച്‌ വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.എന്നാല്‍ ഉത്തരവ് സംബന്ധിയായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിയാല്‍ അധികൃതര്‍ വിശദമാക്കുന്നത്.

ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അപ്പീല്‍ പോകുമെന്നും അധികൃതര്‍ വിശദമാക്കി. ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് സംഭവമുണ്ടായത്. ഇന്ന് ഇത്തരം പോരായ്മകള്‍ സിയാല്‍ വിമാനത്താവളത്തില്‍ ഇല്ലന്നും വിമാനത്താവള അധികൃതര്‍ വിശദമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group