മെയ് 09 ചൊവ്വാഴ്‌ച മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 54-ാം മത്സരത്തില്‍ ഫാഫ് ഡു പ്ലെസിസിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആര്‍സിബി) രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് (എംഐ) ഏറ്റുമുട്ടും.ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 8 വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി.രോഹിത് ശര്‍മ്മയുടെ ടീം പത്ത് മത്സരങ്ങള്‍ കളിച്ചു, അഞ്ച് ജയവും അഞ്ച് തോല്‍വിയും. പത്ത് പോയിന്റും ഉള്ള അവര്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.
എംഐ-യുടെ മാന്‍-ഇന്‍-ഫോമിലാണ് സൂര്യകുമാര്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 29.30 ശരാശരിയില്‍ 175.44 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 293 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിംഗ് വിഭാഗത്തില്‍ പിയൂഷ് ചൗള 17 വിക്കറ്റ് വീഴ്ത്തി.മറുവശത്ത്, ഐപിഎല്‍ 2023 ല്‍ ആര്‍സിബി യ്ക്കും സമാനമായ യാത്ര ഉണ്ടായിരുന്നു, കാരണം അവര്‍ അഞ്ച് വിജയങ്ങളും അഞ്ച് തോല്‍വികളുമായി പത്ത് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പത്ത് പോയിന്റും നെഗറ്റീവ് നെറ്റ് റണ്‍ റേറ്റും 0.209 ആയി , അവര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എംഐക്ക് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
ഫാഫ് ഡു പ്ലെസിസ് ആര്‍സിബിക്ക് വേണ്ടി മാന്‍-ഇന്‍ ഫോമിലാണ്, കൂടാതെ പത്ത് മത്സരങ്ങളില്‍ നിന്ന് 56.77 ശരാശരിയില്‍ 157.71 സ്‌ട്രൈക്ക് റേറ്റോടെ 511 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിംഗ് വിഭാഗത്തില്‍ മുഹമ്മദ് സിറാജ് 15 വിക്കറ്റ് വീഴ്ത്തി.
ശക്തമായ പോരാട്ടത്തിന് കര്‍ണാടകം: ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവില്‍ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാര്‍ത്ഥികള്‍ നടത്തുക.നിശ്ശബ്ദ പ്രചാരണ ദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് റാലികളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ഇന്നലെ കൊട്ടിക്കലാശ ദിവസം പരസ്പരം ആരോപണങ്ങളുന്നയിച്ച് കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയുടെ പരമാധികാരത്തിന് മേല്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവില്‍ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസും പരാതി നല്‍കി. രാജ്യവിരുദ്ധ പരാമര്‍ശം കോണ്‍ഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
ഇന്നലെ ബെംഗളുരു നഗരത്തില്‍ നടന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ നഗരത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകള്‍ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണ യോഗങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും ബെംഗലൂരു നഗരം കേന്ദ്രീകരിച്ച് നടത്തിയത്.