Home Featured കര്‍ണാടകയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെ ബിജെപി ആക്രമണം

കര്‍ണാടകയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെ ബിജെപി ആക്രമണം

കർണാടകയിലെ ബാഗേപ്പള്ളി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി അനില്‍ കുമാറിന് നേരെ ബിജെപി ആക്രമണം. ബാഗേപ്പള്ളിയിലെ അനില്‍കുമാറിന്റെ വീടിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ 19 ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബാഗേപള്ളി മണ്ഡലം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഡോ.അനില്‍ കുമാറാണ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ഥി.

രണ്ടു തവണ സിപിഐഎം ജയിച്ച്‌ കയറിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ സിപിഐഎം പോരാട്ടത്തിന് ജെഡിഎസ് പിന്തുണ കൂടിയുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തില്‍ 14013 വോട്ട് നേടി സിപിഐഎം രണ്ടാമതെത്തിയിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജനതാദളിന് 38,302 വോട്ടുകള്‍. പ്രചാരണ രംഗത്ത് സജീവമായി നില്‍ക്കുന്നവരും ഈ അനുകൂല രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗികദുഃഖാചരണം, താലൂക്ക് തല അ​ദാലത്ത് ഉൾപ്പെടെ എല്ലാസർക്കാർപരിപാടികളും മാറ്റിവെച്ചു

തിരുവനന്തപുരം:താനൂരിൽ കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം ഏഴ് മണിയോടെയാണ് ബോട്ടപകടം ഉണ്ടായത്. മുപ്പതോളം പേർ കയറേണ്ട ബോട്ടിൽ അമ്പതിൽ കൂടുതൽ യാത്രക്കാർ കയറ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എത്രപേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ഇതുവരെയുംവ്യക്തമായിട്ടില്ല.രക്ഷപ്രവർത്തനംപകൽവെളിച്ചത്തിൽ തുടരുകയാണ്.

അപകടത്തില്‍മരണപ്പെട്ടവര്‍ക്കുള്ളആദരസൂചകമായിസംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണംപ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെസംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളുംമാറ്റിവെച്ചു. അതേസമയം ബോട്ടപകടത്തിൽ രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍എന്നിവിടങ്ങളിലെവിവിധആശുപത്രികളില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് തട്ടുള്ള ബോട്ടാണ് മറിഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group