Home Featured മൈസൂരുവില്‍ മലയാളികളെ കൊള്ളയടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മൈസൂരുവില്‍ മലയാളികളെ കൊള്ളയടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ അഞ്ചു മലയാളികളെ തടഞ്ഞുവെച്ച്‌ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു.മൈസൂരു ഉദയഗിരി എ.ജെ. ബ്ലോക്ക് നിവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ഫിറോസ് പാഷ (55), നൂര്‍ അലി (45) എന്നിവരാണ് അറസ്റ്റിലായത്.

താമസസൗകര്യം നല്‍കാമെന്നുപറഞ്ഞ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവാക്കളെ മൈസൂരുവിലെ എസ്.എസ്. നഗറിലുള്ള ഒരു വീട്ടിലെത്തിക്കുകയായിരുന്നു. 20 ദിവസംമുമ്ബ് തട്ടിപ്പുസംഘം വാടകയ്ക്കെടുത്തതാണ് ഇൗ വീട്. യുവാക്കളെ വീട്ടിലെത്തിച്ചശേഷം ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തട്ടിപ്പുസംഘം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍; മസ്‌കിന് വന്‍ തിരിച്ചടി നല്‍കി ഉപയോക്താക്കളുടെ നീക്കം

ഇലോൺ മസ്‌ക് ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചതോടെ, സാധാരണ ഉപഭോക്താക്കള്‍ കൂട്ടമായി സബ്സ്‌ക്രിപ്ഷന്‍ ഒഴിവാക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.തുടര്‍ന്ന് ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറി, 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്സ്‌ക്രൈബര്‍മാര്‍ മാത്രമാണ് അത് തുടരുന്നാണ് റിപ്പോര്‍ട്ടുകള്‍വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്നതായിരുന്നു നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക്.

കഴിഞ്ഞ നവംബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ സബ്സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ കമ്ബനിക്ക് സാധിച്ചുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group