Home Featured പിടിച്ചെടുത്തത് 20 കോടിയുടെ പണവും ആഭരണങ്ങളും; കര്‍ണാടകയില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു

പിടിച്ചെടുത്തത് 20 കോടിയുടെ പണവും ആഭരണങ്ങളും; കര്‍ണാടകയില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുകയാണ്. മെയ് നാലിന് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തത്.

മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.വിവിധ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ അനുസരിച്ചാണ് തെരച്ചില്‍ നടത്തിയത്. 15 കോടി രൂപയുടെ അനധികൃത പണവും അഞ്ച് കോടി രൂപയുടെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കണ്ടെത്തിയത്. വോട്ട് പിടിക്കുന്നതിനായി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി സംഭരിച്ചിരുന്നവയായിരുന്നു ഇത്.

ശാന്തിനഗര്‍, കോക്‌സ് ടൗണ്‍, ശിവാജിനഗര്‍, ആര്‍എംവി കോളനി, കണ്ണിങ്‌ഹാം റോഡ്, സദാശിവനഗര്‍, കുമാരപാര്‍ക്ക് വെസ്റ്റ്, ഫെയര്‍ഫീല്‍ഡ് ലേഔട്ട് തുടങ്ങി ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.അതേസമയം തെരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് തടയുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെ 330 കോടി രൂപയുടെ പണവും വസ്‌തുക്കളുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

കര്‍ണാടകയിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ അനധികൃത പണവും വസ്‌തുക്കളും പിടികൂടിയത് ബെംഗളൂരുവില്‍ നിന്നാണ്. ബെംഗളൂരുവില്‍ നിന്ന് മാത്രം 82 കോടി രൂപ മൂല്യം വരുന്ന പണവും സാമഗ്രികളും പിടിച്ചെടുത്തതായാണ് കണക്ക്

ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട് ചെയ്ത വിദ്യാര്‍ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സുഹൃത്തുക്കള്‍.

ഹൈദരാബാദ്: റെയില്‍വേ ട്രാകില്‍വെച്ച്‌ ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട് ചെയ്ത വിദ്യാര്‍ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം.ഹൈദരാബാദിലാണ് സമൂഹ മാധ്യമങ്ങളെ ഞെട്ടിപ്പിച്ച സംഭവം. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സര്‍ഫ്രാസ്(16) ആണ് ദാരുണമായി മരിച്ചത്.സനത് നഗറിലെ റെയില്‍വേ ട്രാകില്‍വെച്ചാണ് ട്രെയിനിടിച്ച്‌ തെറിപ്പിച്ചത്.

രണ്ട് സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട് ചെയ്യുകയായിരുന്നു സര്‍ഫ്രാസെന്നാണ് വിവരം. വേഗത്തിലോടുന്ന ട്രെയിന്‍ ബാഗ്രൗന്‍ഡില്‍ ലഭിക്കാനായി പാളത്തിനോട് ചേര്‍ന്ന് നിന്നായിരുന്നു ഇവരുടെ ഷൂടിംഗ്.എന്നാല്‍ പുറംതിരിഞ്ഞുനിന്ന സര്‍ഫ്രാസ് ട്രെയിന്‍ അടുത്തെത്തിയത് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിന്‍ സര്‍ഫ്രാസിന്റെ ശരീരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ വിദ്യാര്‍ഥി മരിച്ചു.ജുമുഅ നമസ്‌കാരത്തിന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു മകന്‍. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അവന്റെ രണ്ട് സഹപാഠികളായ മുസമ്മിലും സൊഹൈലും വീട്ടിലെത്തി മകന്‍ ബോധരഹിതനായി വീണുകിടക്കുന്ന വിവരം അറിയിച്ചു.

സ്ഥലത്തെത്തിയപ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.-‘ കുട്ടിയുടെ പിതാവ് പറഞ്ഞു.അപകടത്തിന് ശേഷം സംഭവത്തിന്റെ വീഡിയോ സുഹൃത്തുക്കള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. വിഷയത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group