Home Featured ബെംഗളൂരു: നിയന്ത്രണമില്ലാതെ ആൾക്കൂട്ടം ; നടൻ കിച്ച സുദീപ് പങ്കെടുത്ത തിരഞ്ഞെടുപ്പുറാലിയിൽ ലാത്തിച്ചാർജ്

ബെംഗളൂരു: നിയന്ത്രണമില്ലാതെ ആൾക്കൂട്ടം ; നടൻ കിച്ച സുദീപ് പങ്കെടുത്ത തിരഞ്ഞെടുപ്പുറാലിയിൽ ലാത്തിച്ചാർജ്

ബെംഗളൂരു: റായ്ച്ചൂരിൽ നടൻ കിച്ച സുദീപ് പങ്കെടുത്ത ബി.ജെ.പി. തിരഞ്ഞെടുപ്പുറാലിക്കിടെ ലാത്തിവീശി പോലീസ്. ദേവദുർഗയിൽ പാർട്ടി സ്ഥാനാർഥി കെ. ശിവനഗൗഡയ്ക്കൊപ്പം പ്രചാരണവാഹനത്തിലേക്ക് കയറാൻ നടൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടം ഓടിയെത്തിയതാണ് പ്രശ്നമായത്. ഇതോടെ ഇരുവർക്കും വാഹനത്തിലേക്ക് കയറാൻ കഴിയാതെയായി. പാർട്ടിനേതാക്കൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി.ക്കുവേണ്ടി പ്രചാരണത്തിനെത്തുന്ന കിച്ച സുദീപിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നടന്റെ താരമൂല്യം പരമാവധി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി. സ്ഥാനാർഥികളുടെയും ശ്രമം. തങ്ങളുടെ മണ്ഡലത്തിലേക്ക് അദ്ദേഹത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സ്ഥാനാർഥികൾ സംസ്ഥാനകമ്മിറ്റിക്ക് കത്തുനൽകിയിട്ടുണ്ട്. ദേവദുർഗയ്ക്ക് പുറമേ ലിംഗസൂർ, മൻവി, മസ്കി തുടങ്ങിയ മണ്ഡലങ്ങളിലും വ്യാഴാഴ്ച കിച്ച സുദീപ് പ്രചാരണം നടത്തി.

ജീന്‍സ് കഴുകിയിട്ട് 18 വര്‍ഷം; നാറ്റമടിക്കുമ്ബോള്‍ ഫ്രീസറില്‍ വയ്ക്കും; യുവതിയുടെ വെളിപ്പെടുത്തലില്‍ അമ്ബരപ്പ്

നമ്മളൊക്കെ അലക്കാത്ത ഡ്രസ്സുകള്‍ ഇടുന്നത് വളരെ ചുരുക്കമായിരിക്കും. ഡീന്‍സ് പോലെയുള്ള വസ്ത്രങ്ങളാണെങ്കില്‍ അലക്കാതെ രണ്ട് ദിവസം വരെയൊക്കെ ഉപയോഗിക്കുമായിരിക്കും അല്ലേ ?എന്നാല്‍ താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഒരു യുവതി.സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍.

ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും സാന്ദ്ര പറയുന്നു.ദുര്‍ഗന്ധം അനുഭപ്പെടുമ്ബോള്‍ ജീന്‍സ് ഫ്രീസറില്‍ വയ്ക്കുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി. അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച്‌ വൃത്തിയാക്കുകയാണ് പതിവ്.ജീന്‍സിന് ദുര്‍ഗന്ധമുണ്ടോയെന്ന് താന്‍ സ്ഥിരമായി പരിശോധിക്കുമെന്നും ഇന്‍ഡിഗോ ബ്ലൂ ജീന്‍സ് പുതിയത് പോലെ തന്നെയുണ്ടെന്നും സാന്ദ്ര പറയുന്നു. 20 വര്‍ഷത്തിലേറെക്കാലം ജീന്‍സ് അലക്കാതെ ഉപയോഗിക്കാമെന്ന് ഷോയില്‍ വിദഗ്ധര്‍ പറഞ്ഞതോടെയാണ് സാന്ദ്രയും തന്റെ അനുഭവം പങ്കുവെച്ചത്..

You may also like

error: Content is protected !!
Join Our WhatsApp Group