Home Featured ബെംഗളൂരു:തെരഞ്ഞെടുപ്പ് പ്രമാണിച്ച് 4 ദിവസം മദ്യ വിൽപനക്ക്‌ വിലക്ക്.

ബെംഗളൂരു:തെരഞ്ഞെടുപ്പ് പ്രമാണിച്ച് 4 ദിവസം മദ്യ വിൽപനക്ക്‌ വിലക്ക്.

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് 4 ദിവസം മദ്യ വിൽപന വിലക്കി. 8നു വൈകിട്ട് 5 മുതൽ വോട്ടെടുപ്പ് ദിനമായ 10 വരെയും വോട്ടെണ്ണൽ ദിനമായ 13നുമാണ് നിയന്ത്രണം. ബാറുകൾക്കും പബ്ബുകൾക്കും ഉൾപ്പെടെ ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിട്ടുണ്ട്.

2025ഓടെ ഇന്ത്യയിലെ സജീവ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ 90 കോടിയിലേക്ക്

ഇന്ത്യൻ ജനതയിലെ പകുതിയോളം സജീവ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളായി മാറിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. മാസത്തില്‍ ഒരു തവണയെങ്കിലും ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യുന്ന 75.9 കോടി പൗരന്മാരാണ് 2022ലെ കണക്കു പ്രകാരം ഇന്ത്യയിലുള്ളതെന്ന് വ്യവസായ സ്ഥാപനമായ ഐഎഎംഎഐ-യും മാര്‍ക്കറ്റ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ കാന്‍തറും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്‌, 2025 ഓടെ ഇന്ത്യയിലെ സജീവ ഇന്റര്‍നെറ്റ് അടിത്തറ 90 കോടിയിലേക്ക് എത്തുമെന്നാണ പ്രതീക്ഷിക്കുന്നത്.

ഇത് ആദ്യമായാണ് ജനസംഖ്യയുടെ പകുതിയലധികം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.’സജീവ’ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 39.9 കോടി പേര്‍ ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവരാണ്, 36 കോടി പേര്‍ നഗരങ്ങളില്‍ നിന്നുള്ളവരാണ്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമീണ ഇന്ത്യയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോഗത്തിന്‍റെ വളര്‍ച്ചയെ നയിക്കുന്നത് എന്നാണ്.ഏകദേശം 71 ശതമാനം ഇന്റര്‍നെറ്റ് വ്യാപനമുള്ള അര്‍ബന്‍ ഇന്ത്യ, ഒരു വര്‍ഷക്കാലയളവില്‍ 6 ശതമാനം വളര്‍ച്ച മാത്രമേ കൈവരിച്ചിട്ടുള്ളൂ, 14 ശതമാനം വളര്‍ച്ചാ നിരക്കാണ് ഗ്രാമീണ മേഖലയില്‍ ഉണ്ടായത്.

2025-ഓടെ ഇന്ത്യയിലെ പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 56% ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ അസമത്വം ഇന്നും നിലനില്‍ക്കുകയാണ്. ജനസംഖ്യയുടെ 32 ശതമാനമാണ് ബീഹാറിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെങ്കില്‍ ഗോവയിലിത് 70 % ആണ് . ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ 54% പുരുഷന്‍മാരാണ്. എങ്കിലും, 2022-ലെ എല്ലാ പുതിയ ഉപയോക്താക്കളില്‍ 57 ശതമാനവും സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2025 ആകുമ്ബോഴേക്കും പുതിയ ഉപയോക്താക്കളില്‍ 65 ശതമാനവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group