ബെംഗളൂരു: കൊടും ചൂടിൽ നിന്ന് ആവശ്യമായ ആശ്വാസം ലഭിക്കുമെന്ന വാഗ്ദാനവും നിലനിർത്തി, അടുത്ത നാല് ദിവസങ്ങളിൽ, ബെംഗളൂരുവിലും സമീപ ജില്ലകളിലും, പ്രത്യേകിച്ച് വൈകുന്നേരവും രാത്രിയും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ പ്രവചനത്തിൽ, ഐഎംഡി ശാസ്ത്രജ്ഞർ ഏപ്രിൽ 25 മുതൽ 29 വരെ തെക്കൻ കർണാടകയിലെ ബെംഗളൂരു അർബൻ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ യെല്ലോ അലർട്ട്’ (മിതമായ ഇടിമിന്നൽ) പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗളൂരു അർബൻ, ചാമരാജനഗർ, ഹാസൻ, കുടക്, മാണ്ഡ്യ, രാമനഗര, മൈസൂരു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാം. വാഹനമോടിക്കുന്നവരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൗരന്മാരും മുൻകരുതലുകൾ എടുക്കണമെന്ന് ഐഎംഡിയിലെ ഒരുശാസ്ത്രജ്ഞൻ പറഞ്ഞു.
തിരുവോണ നാളില്‍ ഓര്‍ഡര്‍ ചെയ്ത സദ്യ ലഭിച്ചില്ല; 40,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി
എറണാകുളം: മലയാളിയും സദ്യയും തമ്മില്‍ അഭേദ്യമായൊരു ബന്ധമാണ് ഉള്ളത്. സദ്യ ഓണത്തിന്റേത് കൂടിയാണെങ്കില്‍ ആ ബന്ധം അല്പം കൂടി ദൃഢമാകും. ഓര്‍ഡര്‍ ചെയ്ത ഓണ സദ്യ ഉപഭോക്താവിന് എത്തിക്കുന്നതില്‍ പരാജയപ്പെട്ട റെസ്റ്റോറന്റ് അധികൃതരോട് ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടിരിക്കുകയാണ് ഉപഭോക്തൃ കോടതി.തിരുവോണ നാളില്‍ ഓര്‍ഡര്‍ ചെയ്ത സദ്യ എത്തിക്കാന്‍ സാധിക്കാതിരുന്ന റെസ്റ്റോറന്റിനോട് ഉപഭോക്താവിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
മേയ്സ് റെസ്റ്റോറന്റ് എന്ന സ്ഥാപനമാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത്. തിരുവോണ നാളില്‍ അതിഥികള്‍ക്കായി അഞ്ച് സദ്യ മേയ്സ് റെസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തതായി പരാതിക്കാരി ബിന്ദ്യ വി സുതന് പറഞ്ഞു.എന്നാല്‍ ഓര്‍ഡര്‍ ചെയ്ത സദ്യ എത്തിക്കാന്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് സാധിച്ചില്ല. ഇതോടെ പരാതിക്കാരിയും അവരുടെ അതിഥികളും ഭക്ഷണമില്ലാതെ വലഞ്ഞു.
1,295 രൂപയാണ് പരാതിക്കാരി സദ്യക്കായി നല്കിയ തുക. ഇത് തിരിച്ച് നല്‍കാനും ഒപ്പം 40,000 രൂപ നഷ്ടപരിഹാരം നല്‍കാനും എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ഉത്തരവിടുകയായിരുന്നു.റെസ്റ്റോറന്റ് ജീവനക്കാരുടെ കാര്യക്ഷമമല്ലാത്ത സേവനം പരാതിക്കാരിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൂടാതെ നിയമ നടപടികള്‍ക്കായി ഉണ്ടായ ചെലവിലേക്ക് 5,000 രൂപ റസ്റ്ററന്റ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഡിബി ബിന്ദു, വി രാമചന്ദ്രന്, ശ്രീവിദ്യ ടി എന്‍ എന്നിവരടങ്ങുന്ന കമ്മിഷന്റെതാണ് ഉത്തരവ്. തിരുവോണ സദ്യയോട് ഓരോ മലയാളിക്കും വൈകാരികമായ അടുപ്പമുണ്ട്. അതിഥികളെ സദ്യക്കായി ക്ഷണിച്ച് ഏറെ നേരം കാത്തിരുന്നിട്ടും ഓര്‍ഡര്‍ ചെയ്ത ഓണസദ്യ എത്താതിരുന്നത് വളരെ നിരാശാജനകമാണ് എന്ന് ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. ഉപഭോക്താവിന് സേവനം നല്കുന്നതില് ഉണ്ടായ പോരായ്മയ്ക്കും ഉപഭോക്താവിന് നേരിടേണ്ടി വന്ന കടുത്ത മാനസിക ബുദ്ധിമുട്ടിനും നഷ്ടപരിഹാരം നല്കാന് എതിര് കക്ഷി ബാധ്യസ്ഥനാണ്.
പരാതിക്കാരന് ലഭിക്കേണ്ട സേവനം നല്കുന്നതില് റെസ്റ്റോറന്റ് പരാജയപ്പെട്ടു. സേവനത്തിലെ പോരായ്മ പരാതിക്കാരിക്ക് മാനസിക ബുദ്ധിമുട്ടും സാമ്ബത്തിക ബുദ്ധിമുട്ടും ഉണ്ടാക്കി എന്നും കോടതി ഉത്തരവില്‍ പറയുന്നു.തിരുവോണ നാളില്‍ ഉച്ചഭക്ഷണത്തിനായി അതിഥികളെ ക്ഷണിച്ചിരുന്നു എന്നും ഭക്ഷണം മുന്‍കൂറായി ഓര്‍ഡര്‍ ചെയ്തിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്. ഭക്ഷണം എത്താന്‍ വൈകുന്നത് കണ്ട് പലതവണ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടിട്ടും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.
വൈകിട്ട് ആറ് മണിക്കാണ് റെസ്റ്റോറന്റ് ജീവനക്കാര്‍ താനുമായി ബന്ധപ്പെട്ടത് എന്നും ഓര്‍ഡര്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനെ സംബന്ധിച്ച് വിശദീകരണം നല്‍കിയില്ലെന്നും പരാതിക്കാരി പറഞ്ഞു. റെസ്റ്റോറന്റില്‍ സദ്യക്കായി ഓര്‍ഡര്‍ നല്കിയിരുന്നതിനാല് പകരം ഭക്ഷണം പാകം ചെയ്യാന്‍ തനിക്ക് സാധിച്ചില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.