Home Featured ബംഗളുരു:മേയ് 10ന് ജോഗ് ഫാള്‍സില്‍ സന്ദർശകർക്ക് വിലക്ക്.

ബംഗളുരു:മേയ് 10ന് ജോഗ് ഫാള്‍സില്‍ സന്ദർശകർക്ക് വിലക്ക്.

ബംഗളുരു:തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജോഗ് ഫാള്‍സില്‍ മേയ് 10ന് പ്രവേശനം അനുവദിക്കില്ലെന്ന് ശിവമൊഗ്ഗ ഡെപ്യുട്ടി കമീഷണര്‍ ഡോ.ആര്‍. ശെല്‍വ മണി അറിയിച്ചു. തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ പലരും വോട്ടെടുപ്പില്‍ പങ്കാളികളാവാതെ കുടുംബസമേതം വിനോദ സഞ്ചാരത്തിനിറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും.

ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കുന്നു; മറ്റു നടന്‍മാര്‍ക്കെതിരെയും പരാതിയുണ്ട്;

നടന്‍ ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമകളില്‍ നിന്ന് വിലക്കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സെറ്റിലെ മോശം പെരുമാറ്റമാണ് ഇവര്‍ക്കെതിരെ നടപടി വരാന്‍ കാരണം.തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. മലയാള സിനിമയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരം സര്‍ക്കാരിനെ കെെമാറുമെന്നുമാണ് സിനിമാ സംഘടനാ തലപ്പത്തുള്ളവര്‍ പറയുന്നത്.

ഷെയ്ന്‍ നിഗത്ത പിന്തുണച്ച്‌ കൊണ്ട് നിര്‍മാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര. ഷെയ്ന്‍ നിഗത്തിനെതിരെ ഫെഫ്കയും അമ്മ സംഘടനയും നടപടി എടുക്കുന്നതിന് കുറച്ച്‌ നാള്‍ മുമ്ബ് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര നടനെക്കുറിച്ച്‌ സംസാരിക്കുന്നത്.

ഷെയ്ന്‍ നിഗത്തിനെതിരെ മാത്രം എന്തുകൊണ്ടാണ് ആരോപണം ഉയരുന്നതെന്നും താന്‍ തന്നെ മറ്റ് നടന്‍മാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.ഷെയ്നിനെ ഇപ്പോള്‍ എല്ലാവരും കൂടെ അറ്റാക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഇനിയതില്‍ നിന്ന് രക്ഷപ്പെടല്‍ ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റുകളിലും നടക്കുന്നുണ്ട്. എന്ത് കൊണ്ട് ഷെയ്നിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു എന്നുള്ളതും ചോദ്യമാണ്. ഷെയ്ന്‍ ഒരാളല്ല ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും ഒന്നും.

ഞാനും വേറെ എത്രയോ പ്രൊഡ്യൂസര്‍മാരും പല ആക്ടേര്‍സിന്റെയും പേരില്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ. ഇവിടെ അത് ചര്‍ച്ചയായില്ലല്ലോ. എല്ലാം ഒതുക്കിത്തീര്‍പ്പെട്ടല്ലേ ഉള്ളൂ”എന്ത് കൊണ്ട് ഷെയ്നിന്റെ പേര് മാത്രം പറയുന്നു. പറയുമ്ബോള്‍ എല്ലാം പറയണം. അതൊരു ചെറിയ പയ്യനാണ്. ആ പയ്യന്റെ മാനസികാവസ്ഥ കൂടി ആലോചിച്ച്‌ നോക്കൂ.

എല്ലാവര്‍ക്കും ഈ പറയുന്ന മൂഡ് സ്വിഗ്സും കാര്യങ്ങളും ഉണ്ടാവും. അമ്മയും പെങ്ങളും സിനിമയില്‍ ഇടപെടുന്നു എന്ന് പറയുന്നു. വേറെ ആരാ ഉള്ളത്. നല്ല സിനിമ ആയിരിക്കണമെന്ന് ഏതൊരു അമ്മയും പെങ്ങളും ആഗ്രഹിക്കും,’ സാന്ദ്ര തോമസ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group