കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ ജിലുദമ്പതികളുടെ മകൾ അഷ്മിത സജിയാണ് (19) മരിച്ചത്.ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽട്രക്കിടിച്ചാണ് അപകടം ഉണ്ടായത്.കർണാടക കോളേജിൽഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ് അഷ്മിത.
വന്ദേഭാരത് ട്രെയിനിന്റെ കോച്ചില്‍ നനവ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്‌ത വന്ദേഭാരത് ട്രെയിന്റെ കോച്ചില്‍ നനവ്. സാങ്കേതികത്തകരാര്‍ മൂലം എയര്‍ കണ്ടീഷണറിലുണ്ടായ പ്രശ്‌നമാണു കോച്ചുകളില്‍ വെള്ളമിറങ്ങാന്‍ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.എക്‌സിക്യൂട്ടിവ് കോച്ചിലെ എ.സിയിലാണു തകരാറുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് ട്രെയിനിന്റെ മുകളില്‍ കയറി തകരാര്‍ നീക്കി രാവിലെ 11.25നു വന്ദേഭാരത് കാസര്‍ഗോട്ടേക്ക് തിരിച്ചു.
അര്‍ധരാത്രിക്കുശേഷം മഴ പെയ്‌തിരുന്നെങ്കിലുംപുലര്‍ച്ചെയോടെയാണു കോച്ചില്‍ വെള്ളം കിടക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്‌ഥരുള്‍പ്പെടെ എത്തി രാവിലെ പത്തു മണിയോടെ തകരാര്‍ പരിഹരിക്കുന്നത് പൂര്‍ത്തിയാക്കുകയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് കാസര്‍ഗോഡുനിന്ന് ട്രെയിനിന്റെ ആദ്യയാത്ര ആരംഭിച്ചത്. അതിനുമുമ്ബേ പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരം കാണാനായതിന്റെ ആശ്വാസത്തിലാണ് റെയില്‍വേ.
അതേസമയം, മഴയില്‍ വന്ദേ ഭാരത് എക്‌സ്ര്‌പസില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് റെയില്‍വേ കണ്ണൂര്‍ സ്‌റ്റേഷന്‍ മാനേജര്‍ സജിത്‌കുമാര്‍ പറഞ്ഞു. എ.സിയില്‍ ചെറിയ ലീക്കുണ്ടായിരുന്നു. സാങ്കേതികവിദഗ്‌ധരെത്തി പ്രശ്‌നം പരിഹരിച്ചു. മഴയില്‍ ട്രെയിന്‍ ചോര്‍ന്നൊലിച്ചെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.