ബെംഗളൂരു: കർണാടകത്തിലെ 50 ലക്ഷം ബി.ജെ.പി. പ്രവർത്തകരുമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻവഴി സംവദിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണിത്. 58,112 ബൂത്തുകളിലെ പ്രവർത്തകർ ഇതിൽ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവർത്തകരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കുകയാണ് ലക്ഷ്യം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഏപ്രിൽ 28-നാണ് കർണാടകത്തിലെത്തുന്നത്. മേയ് ഏഴുവരെ അദ്ദേഹത്തിന്റെ പൊതുയോഗങ്ങളും റോഡ് ഷോകളും നടക്കുമെന്നാണ് വിവരം.
ഞങ്ങള്‍ സ്നേഹം പങ്കിടുന്നു’ : സാനിയ മിര്‍സയുമായുള്ള വേര്‍പിരിയല്‍, ഒടുവില്‍ മൗനം വെടിഞ്ഞ് ഷൊയ്ബ് മാലിക്
ദുബായ് : ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഏറെ ആരാധകരുള്ള താരദമ്ബതികളാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഷൊയിബും സാനിയയും തമ്മിലുള്ള ബന്ധം വഷളായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ജിയോ ടിവിയുമായുള്ള അഭിമുഖത്തിലാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെക്കുറിച്ച് ഷൊയ്ബ് ഒടുവില്‍ തുറന്നുപറഞ്ഞത്. ഭാര്യ സാനിയ മിര്‍സയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകന്റെ ചോദ്യത്തോടായിരുന്നു മറുപടി.
റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച ഷൊയ്ബ്, തങ്ങളുടെ ദാമ്ബത്യം ഇപ്പോഴും ശക്തമാണെന്ന് പറഞ്ഞു. അഭിമുഖത്തില്‍ സാനിയയെ ‘ഭാര്യ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.ഇതിന് മറുപടിയായി പാക് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അതില്‍ ഒന്നുമില്ല. ഈദ് ദിനത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ അത് കൂടുതല്‍ മഹത്തരമായേനേ. എന്നാല്‍ അവള്‍ക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട ഷോകള്‍ ചെയ്യുന്നതിന്റെ ചുമതലയുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ഇല്ലാത്തത്.
ഞങ്ങള്‍ എല്ലാ സമയത്തെയും പോലെ ഇപ്പോഴും സ്നേഹം പങ്കിടുന്നു. ഞാന്‍ അവളെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് എനിക്ക് പറയാനാകും’ -ഷൊയ്ബ് മാലിക് പറഞ്ഞു.ഞങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അവരുടേതായ പ്രതിബദ്ധതയുണ്ടെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ ഈദ് നിങ്ങളോട് അടുപ്പമുള്ള ഒരുപാട് ആളുകളെ മിസ് ചെയ്യുന്ന ദിവസമാണ്. ഇരുവരും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ല. അതുകൊണ്ടാണ് ഞാനോ അവളോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന ഇറക്കാത്തത്’ -മാലിക് കൂട്ടിച്ചേര്‍ത്തു.
സാനിയ മിര്‍സ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷൊയ്ബ് മാലിക്കിനെ അണ്‍ഫോളോ ചെയ്തതോടെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആദ്യം ഉയര്‍ന്നത്. ഇതോടെ ആരാധകര്‍ക്കിടയില്‍ നിന്നും നിരന്തരം ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. സാനിയ ഭര്‍ത്താവ് ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനോടും പ്രതികരിക്കുന്നില്ല. ഇതെല്ലാം ഇവരുടെ ബന്ധത്തെ കുറിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചു.സമൂഹമാധ്യമങ്ങളില്‍ സജീവമായ സാനിയ മിര്‍സ മകന് ഇസാന് മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ദൃശ്യങ്ങളില്‍ ഷൊയ്ബ് മാലിക് ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവര്ക്കടയിലെ ബന്ധം വഷളായതായും പരസ്പരം പിരിഞ്ഞ് ജീവിക്കുകയാണെന്നും വാര്‍ത്തകള്‍ ശക്തമായിരുന്നു. സാനിയ ഉംറ ചെയ്യാനായി സൗദി അറേബ്യ സന്ദര്‍ശിച്ച സമയത്ത് പങ്കുവച്ച ചിത്രത്തിലും ഷൊയ്ബ് ഉണ്ടായിരുന്നില്ല.2010 ഏപ്രിലിലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. 2018ലാണ് ദമ്ബതികള്‍ മകന് ഇസാന് മിര്‍സ മാലിക് ജനിക്കുന്നത്.
പ്രൊഫഷണല്‍ ടെന്നിസില്‍ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നായിരുന്നു സാനിയയുടെ പ്രതികരണം.ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് സാനിയ ഗ്രാന്‍ഡ്സ്ലാം കരിയര്‍ അവസാനിപ്പിക്കുന്നത്. ഡബ്ല്യുടിഎ ദുബായ് ഡ്യൂട്ടിഫ്രീ ചാമ്ബ്യന്‍ഷിപ്പിലാണ് സാനിയ തന്റെ അവസാന മത്സരം കളിച്ചത്. പങ്കാളിയായ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമിറങ്ങിയ സാനിയ തോല്‍വിയോടെയാണ് കരിയര്‍ അവസാനിപ്പിച്ചത്.