ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ ജാമ്യവവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതമായി തന്നെ തുടരുന്നു. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് വിചിത്രമായ വാദമെന്നാണ് മഅ്ദനിയുടെ പ്രതികരണം.കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട അകമ്പടിച്ചെലവായ 60 കോടി ഉള്‍പ്പെടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ വരും.
താമസിക്കുന്ന സ്ഥലം, സന്ദര്‍ശിക്കാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങി നിരവധി രേഖകളും പൊലീസ് ആവശ്യപ്പെട്ടു. റോഡ് മാര്‍ഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാന്‍ പറ്റൂ, ആശുപത്രിയില്‍ പോവാന്‍ പറ്റില്ല എന്നീ നിബന്ധനങ്ങളും പൊലീസ് പറഞ്ഞതായി മഅദനി ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.കേരളത്തിലേക്ക് വരുന്നതിന് കര്‍ണാടക പൊലീസിന്റെ അകമ്പടി ആവശ്യപ്പെട്ടുള്ള മഅദനിയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് മറുപടി ലഭിക്കുന്നത്.
എന്നാല്‍ ഇത്രയും തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅദനി. സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മഅദനി വ്യക്തമാക്കി.അതിനിടെ കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബംഗളുരു: ക്വാഡ്രി സൈക്കിളുകൾ മിനിമം 60 രൂപ
ബെംഗളൂരു∙ നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ വീതം നൽകണം. 2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളും ഊബറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗതവകുപ്പ് നിരക്ക് നിശ്ചയിച്ചത്. ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.