Home Featured ബെംഗളൂരു: സുരക്ഷ ഉറപ്പാക്കൽ;ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു.

ബെംഗളൂരു: സുരക്ഷ ഉറപ്പാക്കൽ;ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു.

ബെംഗളൂരു: നഗരത്തിൽ സുരക്ഷിത യാത്രയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു. വെബ് ടാക്സി കമ്പനിയായ റാപ്പിഡോ ആദ്യഘട്ടത്തിൽ 100 ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിച്ചു.സാധാരണക്കാർ കൂടുതലായി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ.

ഓട്ടോറിക്ഷകൾ പെട്ടന്ന് ബ്രേക്ക് ഇടുമ്പോഴും തല മുൻഭാഗം ഇടിക്കുന്നതും റോഡിലേക്ക് തെറിച്ച് വീഴുന്നതും അപകടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കാറിലെ പോലെ ഓട്ടോകളിലും സീറ്റ് ബെൽറ്റ് എന്ന ആശയം ഉടലെടുത്തത്. കമ്പനി ചെലവിൽ തന്നെയാണ് ഓട്ടോകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയം കണ്ടാൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് റാപ്പിഡോ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബിവിക്കെതിരായ കേസ്

ഗുവാഹത്തി (അസം)| യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബിവിക്കെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് അങ്കിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസം പോലീസ് ശനിയാഴ്ച കേസെടുത്തു.കഴിഞ്ഞ ആറ്‌ മാസമായി ശ്രീനിവാസ് ബിവി വനിത നേതാവിനെ പീഡിപ്പിച്ചെന്നാണ് പരാതി.ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 509,294,341,352,354,354A (iv), 506 IPC RW സെക്ഷന്‍ 67 ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തെന്ന് അസമ പൊലീസ് പറഞ്ഞു.

അതേസമയം, കേസ് അന്വേഷിക്കാന്‍ അസം പോലീസ് സംഘം ശനിയാഴ്ച കര്‍ണാടകയിലേക്ക് പുറപ്പെട്ടു. 4-5 അംഗ പോലീസ് സംഘം കര്‍ണാടകയിലേക്ക് പോയതായി അസം പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) ഇന്നലെ യുവതിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി.

അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് പോലീസ്

വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ 6894 പേര്‍ ഈ സൗകര്യം വിനിയോഗിച്ചതായും കേരള പോലീസ്.

അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും.പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group