Home Featured അമിത് ഷാ നാളെ കര്‍ണാടകയില്‍

അമിത് ഷാ നാളെ കര്‍ണാടകയില്‍

ബംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കര്‍ണാടകയിലെത്തും.ദേവനഹള്ളിയിലും ബംഗളൂരുവിലും ദാവന്‍ഗെരെയിലും നടക്കുന്ന പ്രചാരണ റാലികളില്‍ പങ്കെടുക്കും.

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിടുകയും മറ്റു ചിലര്‍ ഇടഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ണായക പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കാളിയാവും. 23ന് തെലങ്കാനയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

മകന്റെയും മരുമകളുടെയും പീഡനം സഹിക്കാന്‍ വയ്യ; ആത്മഹത്യയ്ക്ക് അനുവാദം തേടി വൃദ്ധ ദമ്ബതികള്‍

മകന്റെയും മരുമകളുടെയും പീഡനെ താങ്ങാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുമതി തേടി വൃദ്ധ ദമ്ബതികള്‍.സ്വത്ത് എഴുതി നല്കാത്തതിലുള്ള വൈരാഗ്യമാണ് മകനും മരുമകള്‍ക്കുമെന്നും ആര്‍ഡിഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുടെതുമാണ് പരാതി.

പക്ഷാഘാതം പിടിപെട്ടു കിടപ്പിലായ ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്ബതികളും ഇവരുടെ വിധവയായ മകളും അവരുടെ കുട്ടിയുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

മരുമകളുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിയുണ്ട്. മകനും മരുമകളും ചേര്‍ന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാന്‍ മുഖ്യമന്ത്രക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാന്‍ അനുമതി തേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group