മൈസൂരു: മൈസൂരുവിലെ ഹെബ്ബാൾ വ്യവസായമേഖലയിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ചയാണ് സംഭവം.ലക്ഷക്കണക്കിന് രൂപയുടെ പടക്കം നിർമാണശാലയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം കത്തിനശിച്ചു.
പടക്കനിർമാണശാലയ്ക്ക് സമീപത്തെ അമ്പതോളം കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.തീപ്പിടിത്ത സമയത്ത് പടക്കനിർമാണശാലയിൽ ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരെ ഉടൻതന്നെ ഒഴിപ്പിച്ചു. വിവരമറിഞ്ഞ് 14 അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി തീയണച്ചു.
തീപ്പിടിത്തത്തെത്തുടർന്ന് കനത്ത പുക രണ്ടുകിലോമീറ്ററോളം വ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെപ്പേർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മൃഗശാലയില്‍ കറങ്ങാം, 2 ബാറ്ററി വാഹനമെത്തി
തിരുവനന്തപുരം: മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു.ഇതോടെ അഞ്ച് ബാറ്ററി വാഹനങ്ങളായി. 10,40,000 രൂപയാണ് ഇവയുടെ വില. സന്ദര്‍ശകരിലെ പ്രായമായവര്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഇത് ഉപകാരപ്പെടും.രണ്ട് വാഹനം ജൂണില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഒരാള്‍ക്ക് 60 രൂപയാണ് നിരക്ക്.
അതിഥികളെത്തും 2 മാസത്തിനകം തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും ഉടനെ എത്തിക്കും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയില്‍നിന്നാണ് എത്തിക്കുക.ഓരോ ജോഡി സിംഹം, ഹനുമാന് കുരങ്ങ്, വെള്ള മയില്‍, എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയെ മേയില്‍ എത്തിക്കും.
കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പുതിയ പക്ഷിമൃഗാദികള്‍ക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ട് ജോഡി ഹോം ഡീയറുകള്‍ എന്നിവയെ നല്‍കും.