Home Featured മാതൃഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം; സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശവുമായി യുജിസി

മാതൃഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം; സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശവുമായി യുജിസി

ദില്ലി:മാതൃഭാഷയില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദ്ദേശം.കോഴ്സ് ഇംഗ്ലീഷില്‍ ആണെങ്കിലും ഇതിന് അവസരം നല്‍കണമെന്നും യുജിസി നിര്‍ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലക്ക് നിര്‍ദ്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് യുജിസിയുടെ നിര്‍ദേശം.

ഇതുസംബന്ധിച്ച്‌ യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് കത്ത് അയച്ചു.കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ക്ക് ഉള്‍പ്പെടെയാണ് കത്ത് അയച്ചത്. വിഷയം ഇംഗ്ലീഷില്‍ പഠിപ്പിച്ചാലും പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുവദിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.പ്രാദേശിക ഭാഷകളും ഉപയോഗിക്കുന്നത് സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം.

പഠനപ്രക്രിയകളിലും പ്രാദേശികഭാഷ ഉപയോഗിക്കണം. പ്രാദേശിക ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും സര്‍വകലാശാലകള്‍ പ്രോത്സാഹനം നല്‍കണം. പ്രാദേശിക ഭാഷകളില്‍ അധ്യാപനവും പഠനവും മൂല്യനിര്‍ണ്ണയവും നടത്തിക്കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികളുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഭാഷപഠനങ്ങള്‍ ഒഴികെയുള്ള വിഷയങ്ങളില്‍ ഇത് നടപ്പാക്കണമെന്നാണ് യുജിസിയുടെ നിര്‍ദ്ദേശം.

2035ഓടെ ഉന്നതവിദ്യാഭ്യാസത്തില്‍ ജിഇആര്‍ 27 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനുള്ള ലക്ഷ്യം കൈവരിക്കുന്നതിനെ ഇത് ശക്തിപ്പെടുത്തുമെന്നും യുജിസി ചെയര്‍മാന്‍ നല്‍കിയ കത്തില്‍ പറയുന്നു. സാമൂഹിക് പിന്നോക്കാവസ്ഥയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഈ നടപടി സഹായകരമാകുമെന്നാണ് യുജിസി വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കൂടിയാണ് പ്രാദേശികഭാഷ പ്രോത്സാഹനം യുജിസി നടപ്പാക്കുന്നത്.

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; 4000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ്, വാട്‌സാപ്പ് എന്നീ സ്ഥാപനങ്ങളിലെ ആളുകളെയാണ് ഇത്തവണ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 4000 പേര്‍ക്കെങ്കിലും ഇത്തവണ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് ഒരു മെമ്മോ അയച്ചിട്ടുണ്ടെന്നും എന്നാല്‍ പിരിച്ചുവിടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മെറ്റ പറഞ്ഞു.

പിരിച്ചുവിടലിനെ കുറിച്ചുളള അറിയിപ്പ് വടക്കേ അമേരിക്കയിലുള്ള മെറ്റ ജീവനക്കാര്‍ക്ക് രാവിലെ നാലിനും അഞ്ചിനും ഇടയില്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും.2022 നവംബര്‍ മുതലാണ് മെറ്റ പിരിച്ചുവിടല്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 10,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രധാന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് പിരിച്ചുവിടല്‍. ഇതുവരെ ആഗോള തലത്തില്‍ 21000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group