റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് (എസിയു) മുന്നിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ച ഒരു വ്യക്തിയുടെ കാര്യം പരാതിയായി നൽകിയതായി റിപ്പോർട്ടുകൾ വരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയുമായി നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടതോടെ സിറാജിനെ സമീപിച്ച ആൾക്ക് പണം നഷ്ടമായിരുന്നു. അതിനാലാണ് ആർ.സി.ബി ടീമിലെ വിവരങ്ങൾ ചോർത്തി തരണമെന്നും പറഞ്ഞ് അദ്ദേഹം സിറാജിനെ സമീപിച്ചത്.
എന്തായാലും ഈ വർഷം 8 വിക്കറ്റുകളുമായി ആർ.സി.ബിയുടെ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള താരം, തന്നെ സമീപിച്ച ആളിന്റെ കാര്യം അപ്പോൾ തന്നെ അഴിമതി വിരുദ്ധ യൂണിറ്റിനെ സമീപിക്കുക ആയിരുന്നു. മത്സരത്തിന്റെ കാര്യമെടുത്താൽ ഐപിഎല്ലില്‍ സിഎസ്കെയ്ക്കെതിരെ റെക്കോഡ് വിജയം സ്വപ്നം കണ്ടിറങ്ങിയ ആര്‍സിബിയെ വീഴ്ത്തി ധോണിയും സംഘവും. ചെന്നൈ മുന്നോട്ടുവെച്ച 227 റണ്‍സിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ ആയുള്ളു. 8 റണ്‍സിന്റെ തോല്‍വി.
ഒരു സമയത്ത് ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് റണ്‍ ചേസ് വിജയമാകും ഇത് എന്ന് ആരാധകര്‍ ഉറപ്പിച്ചെടുത്തുനിന്നാണ് ചെന്നൈ ജയം പിടിച്ചുവാങ്ങിയത്. രാജസ്ഥാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ് (226).സിറാജിനെ സമീപിച്ചത് ഒരു വാതുവെപ്പുകാരനല്ല. ഹൈദരാബാദിൽ നിന്നുള്ള ഒരു ഡ്രൈവറാണ് അദ്ദേഹത്തെ വിളിച്ചത്. മത്സരം നടന്ന ദിവസം അദ്ദേഹത്തിന് ബെറ്റിങ് കാരണം ഒരുപാട് പണം നഷ്ടപ്പെട്ടു. അപ്പോഴാണ് ബാംഗ്ലൂർ ടീമിലെ വിവരങ്ങൾ അറിയണമെന്നും പറഞ്ഞ് അദ്ദേഹം സിറാജിനെ ബന്ധപ്പെടുന്നത്.
സിറാജ് ഉടൻ തന്നെ സമീപനം റിപ്പോർട്ട് ചെയ്തു. പോലീസ് അദ്ദേഹത്തെ പിടികൂടി. ” ഐസിസി വൃത്തങ്ങൾ പറഞ്ഞു.2013ൽ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില, പിന്നെ സിഎസ്കെയുടെ ഗുരുനാഥ് മെയ്യപ്പൻ എന്നിവരുൾപ്പെട്ട സ്പോട്ട് ഫിക്സിംഗ് അഴിമതി പുറത്തുവന്നത് മുതൽ ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് വലുതാക്കിയിരുന്നു.
ബെംഗളൂരു നഗരത്തിലൂടെ ചക്രം തകർന്ന കാർ ഓടിച്ചയാൾ അറസ്റ്റിൽ
ബെംഗളൂരു : നഗരത്തിലൂടെ ചക്രം തകർന്ന കാർ 120 കിലോമീറ്റർ വേഗത്തിൽ ഓടിച്ചുപോയയാളെ പോലീസ് അറസ്റ്റുചെയ്തു.അതിവേഗംമൂലം തകർന്ന ചക്രം തെറിച്ചുമാറിയായിരുന്നു കാറിന്റെ ഓട്ടം. എച്ച്.ആർ.ബി.ആർ, ലേ ഔട്ട് സ്വദേശി നിതിൻ യാദവിനെയാണ് ബാനസവാടി ട്രാഫിക് പോലീസ് പിടികൂടിയത്. രാത്രിവൈകി കമ്മനഹള്ളി മെയിൻ റോഡുവഴി പോകുന്ന കാർ ശ്രദ്ധയിൽപ്പെട്ട് പോലീസ് പിന്തുടരുകയായിരുന്നു.രണ്ടുകിലോമീറ്ററോളം പിന്തുടർന്നശേഷമാണ് ഇയാൾ വാഹനം നിർത്തിയത്.
ചക്രം പഞ്ചറായതറിയാതെയാണ് ഇയാൾ കാർ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. മുമ്പിൽ ഇടതുവശത്തെ ചക്രമാണ് പഞ്ചറായത്. ഇയാൾ മദ്യപിച്ചിരുന്നതായും പറഞ്ഞു.