ഇരിങ്ങാലക്കുട: കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്ക് ബസ് സര്‍വീസ് തുടങ്ങി. ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ് മന്ത്രി ആര്‍ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷയായി.
നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രന്‍ , സന്ധ്യ നൈസന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കൗണ്‍സിലര്‍ അമ്ബിളി ജയന്‍ എന്നിവര്‍ പങ്കെടുത്തു.ദിവസവും വൈകിട്ട് 6.15 ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 6.15 ന് ബംഗളൂരുവിലെത്തും. തിരികെ രാത്രി 11 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.25 ന് ഇരിങ്ങാലക്കുടയിലെത്തും.
വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍
വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു.
തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.പിറവം സ്‌ഷേനില്‍ വേണാട് എക്‌സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിനെ കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് വൈകിയതാണ് ബി എല്‍ കുമാറിനെതിരായ അടിയന്തര സസ്‌പെന്‍ഷന്‍ നടപടി.