ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകത്തിൽ പ്രചാരണാവശ്യങ്ങൾക്കായി ഹെലികോപ്റ്ററുകൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും ആവശ്യം കൂടി. ബി.ജെ.പി.യും കോൺഗ്രസും ജെ.ഡി.എസും ഹെലികോപ്റ്ററുകൾ ബുക്കുചെയ്തിട്ടുണ്ട്. പ്രചാരണത്തിന് വേഗത്തിലെത്താൻ ഹെലികോപ്റ്ററാണ് സൗകര്യപ്രദമെന്നതാണ് കാരണം.
250 ഹെലികോപ്റ്ററുകളും ചാർട്ടേഡ് വിമാനങ്ങളുമാണ് വിവിധപാർട്ടികൾ ബുക്കുചെയ്തിരിക്കുന്നത്. ഇതിൽ 100 എണ്ണം കർണാടകത്തിൽനിന്നുമാത്രം ബുക്കുചെയ്തവയാണ്. അയൽസംസ്ഥാനങ്ങളായ ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ശേഷിക്കുന്ന 150 എണ്ണം ബുക്കുചെയ്തത്. കഴിഞ്ഞമാസം അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഹെലികോപ്റ്ററുകളുടെ ബുക്കിങ് തുടങ്ങിയിരുന്നു.
അതേസമയം, ആവശ്യകത കൂടിയതിനാൽ ഇവ ലഭ്യമാക്കുന്ന കമ്പനികൾ വാടകനിരക്ക് ഉയർത്തിയിട്ടുണ്ട്. 2018-ലെ തിരഞ്ഞെടുപ്പ് സമയത്തും ഇവയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.
നിരക്ക് (മണിക്കൂറിന് ):രണ്ടുസീറ്റുള്ള ഹെലികോപ്റ്റർ -2.10 ലക്ഷം രൂപ,നാലു സീറ്റുള്ള ഹെലികോപ്റ്റർ -2.30 ലക്ഷം രൂപ,ആറുസീറ്റുള്ള വിമാനം -2.60 ലക്ഷം രൂപ,എട്ടുസീറ്റുള്ള വിമാനം -3.50 ലക്ഷം രൂപ,13 സീറ്റുള്ള വിമാനം -നാലുലക്ഷം രൂപ.
ഇനി കളി ബോളിവുഡില്‍, സപ്പോര്‍ട്ട് ഇല്ലെങ്കിലും തളര്‍ത്തരുത് എന്ന് ഒമര്‍ ലുലു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും വിജയം കൊയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.ഏറ്റവും പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം ‘നല്ല സമയം’ പേരുപോലെ അത്ര നല്ല സമയമല്ല സംവിധായകന്‍ ഒമര്‍ ലുലുവിനു സമ്മാനിച്ചത്.
ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.’ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത് തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമര്‍ കുറിച്ചത്.മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമറിന്റെ ‘നല്ല സമയം’ സിനിമ വിവാദത്തിലായിരുന്നു.