Home Featured കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന ദലൈലാമയുടെ വീഡിയോ: പ്രചരിക്കുന്നതില്‍ മംഗ്ളൂറില്‍ പ്രതിഷേധവുമായി തിബത്തന്‍ മെഡികല്‍ വിദ്യാര്‍ഥികള്‍

കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന ദലൈലാമയുടെ വീഡിയോ: പ്രചരിക്കുന്നതില്‍ മംഗ്ളൂറില്‍ പ്രതിഷേധവുമായി തിബത്തന്‍ മെഡികല്‍ വിദ്യാര്‍ഥികള്‍

മംഗ്‌ളുറു: തിബത്തന്‍ ആത്മീയ നേതാവ് പതിനാലാം ദലൈലാമ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോക്കെതിരെ പ്രതിഷേധവുമായി മെഡികല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്.മംഗ്‌ളുറു ദേര്‍ളക്കട്ട മേഖലയില്‍ വിവിധ മെഡികല്‍ കോളജുകളില്‍ പഠിക്കുന്ന വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തിബത്തന്‍ വിദ്യാര്‍ഥികളാണ് പ്ലകാര്‍ഡുകളും ദലൈലാമയുടെ ഫോടോകളും ഉയര്‍ത്തി പ്രതിഷേധിച്ചത്.ദലൈലാമയേയും അതുവഴി വിശ്വാസികളേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് കുട്ടാറു നിത്യാനന്ദ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച വിദ്യാര്‍ഥി പ്രതിനിധി വിന്‍സീന്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ കുട്ടികളെ ചുംബിക്കുന്ന ജുലേദ എന്ന പരാമ്ബരാഗത ചടങ്ങിന്റെ ഭാഗമായുള്ള പഴയ ദൃശ്യം കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയതാണ് വീഡിയോ എന്നും അന്‍മോള്‍ ചൗധരിയേയും സര്യയേയും പോലുള്ള സെലിബ്രിറ്റികള്‍ ഈ രംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

എന്നാല്‍ വീഡിയോ പുറത്തു വന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ദലൈലാമ മാപ്പ് പറഞ്ഞിരുന്നു. അനുഗ്രഹം തേടി എത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാക്ക് പുറത്തേക്കിട്ടു കാണിച്ച്‌ അതില്‍ നക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യം.

സ്വവര്‍ഗ വിവാഹ വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ്ഗവിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം. സ്വവര്‍ഗവിവാഹ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകര്‍ക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാന്‍ സുപ്രിം കോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളില്‍ നിയമ നിര്‍മ്മാണം കോടതി വഴി നടത്താന്‍ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്.

ഹര്‍ജികള്‍ പരിഗണിയ്ക്കപ്പെട്ടാല്‍ നിയമനിര്‍മ്മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്രം നിലപാടെടുത്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവര്‍ഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം.

You may also like

error: Content is protected !!
Join Our WhatsApp Group