ബെംഗളൂരു: അറസ്റ്റിലായ കന്നഡ നടന് ചേതന്‍ കുമാര്‍ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ -ഒസിഐ) റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയതിനാണ് ഇദ്ദേഹത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ജാമ്യത്തിലുള്ള നടന് ‘ഇന്നലെ, അംബേദ്കര്‍ ജയന്തി ദിനത്തില്‍ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു
ഹിന്ദുത്വ എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു
ഏറ്റുമാനൂർ: കൈപ്പുഴ സ്വദേശിനിയായ വിദ്യാർഥിനി ബെംഗളൂരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
ബെംഗളൂരു ജെയിൻ കോളേജിൽ ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിനിയാണ്. അമ്മ: മാറിക തടത്തിൽ ജെസ്സി. സഹോദരി: ഡ്രിയ.