Home Featured വിഷുദിനത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ച്‌ മമ്മൂട്ടി കമ്ബനി

വിഷുദിനത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ച്‌ മമ്മൂട്ടി കമ്ബനി

വിഷു ദിനത്തില്‍ പുതിയ ലോഗോ അവതരിപ്പിച്ച്‌ മമ്മൂട്ടിയുടെ സിനിമാ നിര്‍മാണ സ്ഥാപനമായ മമ്മൂട്ടി കമ്ബനി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ലോഗോ റിലീസ് ചെയ്തത്.ആഷിഫ് സലീമാണ് ലോഗോ തയ്യാറാക്കിയത്.മ (മമ്മൂട്ടി) ക (കമ്ബനി) എന്നീ മലയാള അക്ഷരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ലോഗോ. മമ്മൂട്ടി കമ്ബനി എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.

നേരത്തെ മമ്മൂട്ടി കമ്ബനി ഉപയോഗിച്ച ലോഗോയ്‌ക്കെതിരെ കോപ്പിയടി ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ലോഗോ പിന്‍വലിക്കുകയും ജാഗ്രതക്കുറവിന് മമ്മൂട്ടി കമ്ബനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. 2021ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ മങ്ങിയും തെളിഞ്ഞും ചില സിനിമാ കാഴ്ചകള്‍ എന്ന പുസ്തകത്തിന്റെ കവറിലെ ലോഗോയുമായുള്ള സാമ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

ഫ്രീപിക് / വെക്റ്റര്‍‌സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനര്‍ ചെയ്തിരിക്കുന്നതെന്നും മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്‌മോന്‍ വാഴയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതില്‍ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്‌മോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ബംഗളൂരുവില്‍ നിന്ന് 50,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി ഗ്രാമിന് 5000ന് വില്‍ക്കാനെത്തിച്ചു; കൊല്ലം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

തിരുവനന്തപുരം: എംഡിഎംഎയുമായി കൊല്ലം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. പെരിനാട് ചന്ദനത്തോപ്പ് ചാത്തിനാംകുളം പടിഞ്ഞാറ്റതില്‍ മുടന്തിയാരുവിള വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയുടെ മകന്‍ എസ്.സൂരത്ത് (22) ആണ് പിടിയിലായത്.ബെംഗളൂരുവില്‍നിന്നു വന്ന ടൂറിസ്റ്റ് ബസ്സില്‍ എത്തിയ ഇയാളെ അമരവിള എക്സൈസ് ചെക്‌പോസ്റ്റില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി. പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടികൂടുകയായിരുന്നു.

ബെംഗളൂരുവില്‍ പഠിക്കുന്ന ഇയാള്‍ അവിടെനിന്ന് 50,000 രൂപയ്ക്കു വാങ്ങിയ എംഡിഎംഎ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5,000 രൂപ നിരക്കില്‍ വില്‍പ്പന നടത്താനാണ് എത്തിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group