Home Featured മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇറങ്ങും മുൻപ്‌ ഹെലിപ്പാഡിനടുത്ത് തീപ്പിടിത്തം

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇറങ്ങും മുൻപ്‌ ഹെലിപ്പാഡിനടുത്ത് തീപ്പിടിത്തം

മംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൊല്ലൂർ ക്ഷേത്രദർശനത്തിനായി ഉഡുപ്പിയിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് മുൻപ് ഹെലിപ്പാഡിനു സമീപത്ത് തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെ 11.30-ഓടെ ബൈന്തൂർ അരെഷിരൂർ ഹെലിപ്പാഡിന് സമീപമാണ് സംഭവം. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എത്തി ഉടൻ തീയണച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി ഉഡുപ്പിയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഹെലിപ്പാഡിന് 100 മീറ്റർ അകലെ ഉണങ്ങിയ പുൽമേടിലാണ് തീപ്പിടിത്തമുണ്ടായത്.

ചൂടു കാരണമാണ് ചെറിയ തോതിൽ തീപ്പിടിത്തമുണ്ടായതെന്നും ഉടൻതന്നെ തീയണച്ചുവെന്നും ഉഡുപ്പി ജില്ല ഫയർ ആൻഡ് എമർജൻസി സർവീസ് ഓഫീസർ വസന്തകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീ അണച്ചശേഷം ഹെലികോപ്റ്ററിൽനിന്നിറങ്ങിയ ബസവരാജ് ബൊമ്മെ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം നടത്തി.

സുള്ള്യ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ധർമസ്ഥല ക്ഷേത്രത്തിലും ദർശനം നടത്തിയതിനുശേഷമാണ് ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി കൊല്ലൂർ മൂകാംബികാ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്. കർണാടക തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തീരദേശ കർണാടകയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

മെമു ഓട്ടം നിർത്തി; പകരം മംഗളൂരു-കണ്ണൂർ പാസഞ്ചർ

കണ്ണൂർ :ഉത്തരമലബാറുകാർക്ക് ആകെയുള്ള മെമു സർവീസ് നഷ്ടപ്പെടും. വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് അവസാന സർവീസ് നടത്തിയ മെമു റേക്ക് ഇനി ഓടില്ല. പാലക്കാട് മെമു ഷെഡിൽ എത്തിക്കും.ചെന്നൈ ഡിവിഷനിൽനിന്ന് ആവശ്യം ശക്തമായതിനാൽ മെമു അവിടെ നൽകാനാണ് നീക്കം. യാത്രക്കാരുടെ ആവശ്യത്തെ തുടർന്നാണ് മെമു പരമ്പരാഗത കോച്ചുമായി പാസഞ്ചർ വണ്ടിയായി ഓടിക്കുന്നത്. എന്നാൽ മെമു സർവീസ് നിലനിർത്താൻ ആരും ഇടപെട്ടില്ല.

കണ്ണൂർ-മംഗളൂരു റൂട്ടിൽ ത്രീ ഫേസ് മെമു ഓടിത്തുടങ്ങിയത് 2022 ജനുവരി 26-നാണ്. 15 മാസത്തിനുശേഷമാണ് മെമു പിൻവലിക്കുന്നത്. സീറ്റിന്റെ കുറവ് മൂലം യാത്ര ദുരിതമായപ്പോഴാണ് യാത്രക്കാർ പാസഞ്ചർ മതി എന്നാവശ്യപ്പെട്ടത്. ജനപ്രതിനിധികളടക്കം ഇടപെട്ടാണ് മെമു, പാസഞ്ചറിലേക്ക് മാറ്റിയത്. എന്നാൽ സാധാരണ 14 കോച്ചുമായി ഓടിയിരുന്ന പാസഞ്ചറിന് ഇപ്പോൾ 10 കോച്ചു മാത്രമാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group