Home Featured ബെംഗളൂരു: കബൺ പാർക്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ.

ബെംഗളൂരു: കബൺ പാർക്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ.

ബെംഗളൂരു: കബൺ പാർക്കിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. കമിതാക്കൾ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേർപ്പെടുത്തിയത്.ഫോട്ടോയെടുക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്കുകൾ ഏർപ്പെടുത്തിയത്.

300 ഏക്കർ വിസ്തൃതിയുള്ള പാർക്കിൽ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാർഡുകൾ റോന്തുചുറ്റുകയും നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാർക്കിന്റെ അന്തരീക്ഷം കുട്ടികൾക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നിയന്ത്രണങ്ങളെന്നും പാർക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സെക്യൂരിറ്റി ഗാർഡുകൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

പാർക്കിൽ കമിതാക്കളുടെ പരസ്യമായ സ്നേഹപ്രകടനങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുന്നു. അതുമാത്രമല്ല, കമിതാക്കൾ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്നത് അവരുടെ സുരക്ഷക്ക് ഭീഷണിയാണ്. പാമ്പുകളും പ്രാണികളും നിരവധിയുണ്ട്. അവയുടെ ആക്രമണമേൽക്കാനുള്ള സാധ്യതയുണ്ട്.

ഉച്ചഭാഷിണികൾ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നിയമങ്ങൾ ലംഘിച്ച് പാർക്ക് നശിപ്പിക്കുന്നവർക്ക് മാത്രമുള്ളതാണെന്നും ഹോർട്ടികൾച്ചർ ആൻഡ് സെറികൾച്ചർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കതാരിയ പറഞ്ഞു.സുരക്ഷ പ്രധാന പ്രശ്നമാണെന്നും കുറ്റിക്കാട്ടിൽ കമിതാക്കൾ മറഞ്ഞിരിക്കുന്നത് അപകടമാണെന്നും കഴിഞ്ഞയാഴ്ച കമിതാക്കളുടെ തൊട്ടടുത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയതെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

ടിക്കറ്റ് നിരക്കില്‍ പുതിയ ഇളവുകളുമായി കെഎസ്‌ആര്‍ടിസി, കൂടുതല്‍ വിവരങ്ങള്‍ അറിയാം

സംസ്ഥാനത്ത് ടിക്കറ്റുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 140 കിലോമീറ്ററിന് മുകളില്‍ പുതുതായി ആരംഭിച്ച ടേക്ക് ഓവര്‍ ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ആസ്വദിക്കാന്‍ സാധിക്കുക. ടേക്ക് ഓവര്‍ ബസുകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്ര ഗുണകരമാക്കുന്നതിന്റെയും, കടുത്ത നഷ്ടം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് 140 കിലോമീറ്ററിന് മുകളില്‍ പുതുതായി ടേക്ക് ഓവര്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം, കെഎസ്‌ആര്‍ടിസി ഓപ്പറേറ്റ് ചെയ്തുവരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം എല്ലാ നിയമങ്ങളും ലംഘിച്ച്‌ അനധികൃതമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന ആക്ഷേപം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകളില്‍ കെഎസ്‌ആര്‍ടിസി ഇളവുകള്‍ പ്രഖ്യാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group