ബെംഗളൂരു: മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് നേരത്തേ പ്രഖ്യാപിച്ച കെ.എസ്.ആർ. ബെംഗളൂരു – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (06547/06548) ഈ മാസം 29 വരെ നീട്ടി. നേരത്തെ ഈ മാസം 15 വരെ പ്രത്യേക തീവണ്ടിസർവീസ് നടത്തുമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ, യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് സർവീസ് നീട്ടിയത്.
ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാന്‍ തയ്യാറായാല്‍ കുഞ്ഞിന് ജന്മം നല്‍കാമെന്ന് യുവതി
ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കാന്‍ തയ്യാറായാല്‍ താന്‍ പ്രസവിക്കാനും തയ്യാറാണ് എന്ന അഭിപ്രായവുമായി യുവതി.പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛനാകാന്‍ ഭര്‍ത്താവിന് സമ്മതമായിരുന്നെങ്കിലും പിന്നീട് ജോലി രാജി വെക്കേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹം അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്.
താന്‍ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചിട്ടേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ ഓരോ ആഴ്ചയും 40 മുതല്‍ 50 മണിക്കൂര്‍ വരെയെങ്കിലും തനിക്ക് ജോലിസ്ഥലത്ത് ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്കായി വീട്ടില്‍ സമയം ചെലവഴിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ആണ് യുവതി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് യുവതി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.ദ മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് യുകെ സ്വദേശിനിയായ യുവതിയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തന്റെ അഭിപ്രായത്തോട് നെറ്റിസണ്‍സ് എങ്ങനെ യോജിക്കുന്നു എന്ന ചോദ്യവുമായി ആണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. സമ്മിശ്ര പ്രതികരണം ആയിരുന്നു യുവതിയുടെ പോസ്റ്റിന് ലഭിച്ചത്. കുഞ്ഞിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിന്റെ മാത്രം ചുമതലയാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ ആകില്ല എന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. കുഞ്ഞുങ്ങളെ നോക്കേണ്ടത് അമ്മയാണെന്ന് പരമ്ബരാഗത ചിന്താഗതി മാറണമെന്നും കുട്ടികള്‍ ഉണ്ടായാല്‍ അച്ഛനും അമ്മയും ഒരുപോലെ കുട്ടികളെ നോക്കാന്‍ തയ്യാറാകണം എന്നുമായിരുന്നു മറ്റൊരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്.
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കാന്‍ സാഹചര്യവും സമയവും ഇല്ലാത്തവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാത്തതാണ് നല്ലതെന്നും യുവതിയുടെ പോസ്റ്റിനു താഴെ ചിലര്‍ അഭിപ്രായപ്പെട്ടു.