Home Featured ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മലയാളി താരം സഞ്ജു സാംസണും ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയും നേര്‍ക്കുനേര്‍ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരിപ്പോള്‍ .ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരത്തില്‍ ലക്‌നൗവിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയാണ് ചെന്നൈ എത്തുന്നത്.

എന്നാല്‍, പ്രധാന താരങ്ങളുടെ പരിക്കാണ് ചെന്നൈയ്ക്ക് തലവേദന ഉണ്ടാക്കുന്നത് . പേസര്‍ ദീപക് ചഹര്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.മുംബൈയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിനിടെയാണ് ചഹറിന് പരിക്കേറ്റത്. ഒരു ഓവര്‍ മാത്രമാണ് ചഹറിന് പന്തെറിയാനായത്. സ്റ്റോക്‌സിന്റെ കാല്‍ക്കുഴയ്ക്കാണ് പരിക്ക് പറ്റിയത്.

സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ല , സ്വകാര്യ ബസില്‍ ബ്ളേഡ് നിരക്ക്, ഈസ്റ്ററിനും വിഷുവിനും യാത്രാദുരിതം

തിരുവനന്തപുരം: ഈസ്റ്ററും വിഷുവും റംസാനും അവധിക്കാലവും പ്രമാണിച്ച്‌ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിന് മാത്രമായതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്ബനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു.അമിത നിരക്ക് ഈടാക്കുന്ന തത്കാല്‍ ടിക്കറ്റില്‍ റെയില്‍വേയും ഇതുതന്നെ ചെയ്യുന്നു.വിഷുവിന് ചെന്നൈയില്‍ നിന്ന് മാത്രമാണ് ഇത്തവണ കേരളത്തിലേക്ക് പേരിനെങ്കിലും സ്പെഷ്യല്‍ ട്രെയിന്‍.

ബംഗളുരു, ഹൈദരാബാദ്, മുംബയ്, എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസില്ല.ഇതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്ബനികളും നിരക്ക് കുത്തനെ ഉയര്‍ത്തി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലാണ് വന്‍കൊള്ള. സ്വകാര്യബസുകള്‍ ഈസ്റ്ററിന് 60% മുതല്‍ 90% വരെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ എ.സി സ്ലീപ്പറിന് 3000 മുതല്‍ 5000 രൂപ വരെ ഈടാക്കി.വിഷു അടുക്കുന്നതോടെ ഇനിയും കൂടാം.കെ.എസ്.ആര്‍.ടി.സി മാത്രമാണ് പതിവ് നിരക്കില്‍ സര്‍വീസ് നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 15 വരെ നിലവിലെ സര്‍വീസുകള്‍ക്ക് പുറമേ, 30 സര്‍വീസ് ബംഗളൂരുവിലേക്കും അഞ്ച് സര്‍വീസ് ചെന്നൈയിലേക്കും അധികം നടത്തുന്നുണ്ട്.കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കായി പ്രതിവാരം ഉള്‍പ്പെടെ 15 ട്രെയിന്‍ സര്‍വീസുണ്ട്. മിക്കതിലും ബുക്കിംഗ് കഴിഞ്ഞു. തിരക്ക് അനുസരിച്ച്‌ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലെ ലാഭത്തിലാണ് റെയില്‍വേയുടെ കണ്ണ്.ചെന്നൈയില്‍ നിന്ന് മാത്രംസ്പെഷ്യല്‍ ട്രെയിന്‍1. ഏപ്രില്‍ 9,16………..എറണാകുളം2. ഏപ്രില്‍ 12…………. തിരുവനന്തപുരം3.ഏപ്രില്‍ 13…………… കണ്ണൂര്‍

You may also like

error: Content is protected !!
Join Our WhatsApp Group