മുംബൈ: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു.1963 മുതല്‍ 2021 വെര ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം.കേശബ് മഹീന്ദ്രയുടെ 48 വര്‍ഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ഐ.ടി, റിയല്‍ എസ്റ്റേറ്റ്, ഫൈനാന്‍സ് സര്‍വീസ് എന്നീ മേഖലകളിലേക്ക് കൂടി ചുവടുവച്ചിരുന്നു. പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയ്ല് നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്ബനിയില്‍ ജോലിയില്‍ കയറിയത്.
1963 ചെയര്‍മാനുമായി. മരുമകന് ആനന്ദ് മഹീന്ദ്രക്ക് കമ്ബനിയുടെ സാരഥ്യം കൈമാറിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.കമ്ബനി മുന്‍ മാനേജിങ് ഡയരക്ടര്‍ പവന് ജോന്കയാണ് മരണ വിവരം പുറത്തുവിട്ടത്. സയ്ല്, ടാറ്റാ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍, ഐ.സി.ഐ.സി.ഐ തുടങ്ങി നിരവധി സര്‍ക്കാര്‍, സ്വകാര്യ കമ്ബനികളുടെ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലൊപ്മെന്റ് ആന്റ് ഫൈനാന്‍സ് കോര്പറേഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ പിന്തുടർച്ചയെന്നോണം 1947-ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ എത്തി, 1963-ൽ അദ്ദേഹം കമ്പനിയുടെ ചെയർമാനായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശുബിന്റെ പിതാവ് ജെ.സി. മഹീന്ദ്ര 1945-ലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉദയം. അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് സ്ഥാനം നൽകിക്കൊണ്ട് കേശുബ് 2012 ൽ ചെയർമാൻ സ്ഥാനത്തു നിന്ന് പടിയിറങ്ങി. നിലവിൽ 2 ബില്യൺ ഡോളറാണ് ആനന്ദ് മഹീന്ദ്രയുടെ ആസ്തി.
1987-ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ഷെവലിയർ ഡി എൽ’ഓർഡ്രെ നാഷണൽ ഡി ലാ ലെജിയൻ ഡി ഹോണർ നൽകി ആദരിച്ചു. 2004 മുതൽ 2010 വരെ, കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗൺസിൽ, അംഗമായിരുന്നു.
സംസ്ഥാനത്ത് ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റര്‍; തീരുമാനവുമായി ഗതാഗത വകുപ്പ്
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെയും സ്വകാര്യ ബസ്സുകളുടെയും പരമാവധി വേഗം 70 ആക്കി ഉയര്‍ത്താന്‍ ഗതാഗത വകുപ്പ് തീരുമാനം.60 കിലോമീറ്റര്‍ നിന്നാണ് 70 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് തന്നെ സ്പീഡ് ഗവര്‍ണര്‍ മാറ്റം വരുത്തും.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
അതേസമയം സ്കൂളിനു മുന്നിലും മറ്റും വേഗനിയന്ത്രണം പഴയതുപോലെ തന്നെ തുടരാനാണ് നിര്‍ദ്ദേശം.കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേഗം കുറവാണെന്നതിനാല്‍ സമയകൃത്യത പാലിക്കാന്‍ കഴിയാതെ വരും എന്ന് ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. വേഗത സംബന്ധിച്ച് പുതിയ ഉത്തരവിറക്കുന്നതിന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകരനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.