Home Featured ബംഗളൂരുവിൽ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പണം തട്ടുന്നത് വ്യാപകം..

ബംഗളൂരുവിൽ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പണം തട്ടുന്നത് വ്യാപകം..

ബംഗളൂരു: വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പണം തട്ടുന്ന സംഭവങ്ങള്‍ ഏറുന്നു.ആദ്യമായി നഗരത്തിലെത്തുന്നവരെയടക്കം ഇത്തരക്കാര്‍ കൂട്ടമായി ചെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാകുന്നു. ദൈവങ്ങളുടെ ചിത്രംവെച്ച പാത്രങ്ങളുമായാണ് ഇവര്‍ ആളുകളെ സമീപിക്കാറ്. പണം തന്നാല്‍ തലയില്‍തൊട്ട് അനുഗ്രഹിക്കാമെന്ന് പറയും. എന്നാല്‍ ഗൗനിക്കാത്തവരെ ഭീഷണിപ്പെടുത്തും.

പലപ്പോഴും ബലംപ്രയോഗിച്ച്‌ പണം തട്ടുന്നതായും പരാതി. കഴിഞ്ഞ ദിവസം വയനാട് സ്വദേശിയും ക്രിസ്തു ജയന്തി കോളജ് വിദ്യാര്‍ഥിയുമായ ഉണ്ണിക്കാണ് ദുരനുഭവമുണ്ടായത്. മാനന്തവാടി സ്വദേശിയായ ഉണ്ണി ബസില്‍ സാറ്റലൈറ്റില്‍ ഇറങ്ങി. തുടര്‍ന്ന് ദീപാഞ്ജലി നഗറില്‍ നിന്ന് മെട്രോയില്‍ കയറി മെജസ്റ്റിക്കിലിറങ്ങി.

പുറത്തേക്ക് പോകവേ പത്തോളം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ കൂട്ടമായി വന്ന് നിര്‍ബന്ധിച്ച്‌ പണം വാങ്ങുകയായിരുന്നു. രാവിലെ 6.45ഓടെയാണ് സംഭവം.കുടെയുണ്ടായിരുന്ന മറ്റ് ആളുകള്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായതായി ഉണ്ണി പറയുന്നു.

രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

മംഗലപുരം: കണിയാപുരത്ത് പെട്രോള്‍ പമ്ബ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി.കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന വിനീത് (26), കിളിമാനൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ ജിത്തു(22) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 23-നാണ് സംഭവം. കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ കമ്ബനിയുടെ നിഫി ഫ്യുവല്‍സിന്റെ മാനേജരായ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ സമീപത്തെ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു പോകുമ്ബോഴാണ് ഇവര്‍ തട്ടിയെടുത്ത് സ്കൂട്ടറില്‍ കടന്നത്.

പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോത്തന്‍കോട് പൂലന്തറയില്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച പ്രതികള്‍ ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി വ്യക്തമായി.പ്രതികള്‍ ഉപയോഗിച്ച സ്കൂട്ടര്‍ നഗരൂരില്‍ നിന്നു മോഷ്ടിച്ചതാണെന്ന് വിവരം ലഭിച്ചു. പണം മോഷ്ടിച്ച പ്രതികള്‍ തൃശ്ശൂരിലേക്കാണ് കടന്നത്. മോഷ്ടിച്ച പണം ഉപയോഗിച്ച്‌ വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ മംഗലപുരം എസ്.എച്ച്‌.ഒ. സിജു കെ.പിള്ള, എസ്.ഐ. ഷാലു ഡി.ജെ., ഷാഡോ എസ്.ഐ. ഫിറോസ്, എ.എസ്.ഐ. ദിലീപ്, അനൂപ്, മംഗലപുരം സ്റ്റേഷനിലെ മനു, രാകേഷ്, സന്തോഷ്, ജയശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാമിലെ താരമായ വിനീതിനെതിരേ പത്തോളം മോഷണക്കേസുകള്‍ നിലവിലുണ്ട്. ഒരു യുവതിയെ പീഡിപ്പിച്ചതിന് തമ്ബാനൂര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group