Home Featured നിയമസഭാ തിരഞ്ഞെടുപ്പ്:മൈസൂരുbകെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിൽ ചെക്‌പോസ്റ്റ് തുറന്നു..

നിയമസഭാ തിരഞ്ഞെടുപ്പ്:മൈസൂരുbകെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിൽ ചെക്‌പോസ്റ്റ് തുറന്നു..

മൈസൂരു : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടത്തിന്റെഭാഗമായി മൈസൂരു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ചെക്പോസ്റ്റ് ആരംഭിച്ച് പോലീസ്. കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള അന്തസ്സംസ്ഥാന യാത്രക്കാരെയും മറ്റുജില്ലകളിൽനിന്ന് എത്തുന്നവരെയും പരിശോധിക്കാനാണ് ചെക്പോസ്റ്റ്. ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ചെക്പോസ്റ്റ് തുടങ്ങിയത്.

ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിലാണ് ചെക്പോസ്റ്റ്. ജില്ലാ ഭരണകൂടം, മൈസൂരു കോർപ്പറേഷൻ, ഫ്ളൈയിങ് സ്ക്വാഡ് എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ, ആറ് പോലീസുകാർ എന്നിവരാണ് പരിശോധനനടത്തുന്നത്.മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധനയുണ്ടാകും.

യാത്രക്കാരുടെ ദേഹപരിശോധനയ്ക്കുപുറമേ സാധനങ്ങൾ, ബസിലെ ലഗേജ് അറ എന്നിവയും പരിശോധിക്കുന്നുണ്ട്. ലഷ്കർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. സന്തോഷാണ് പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.ഇതിനായി രണ്ടുമണിക്കൂർ ഇടവിട്ട് അദ്ദേഹം ചെക്പോസ്റ്റ് സന്ദർശിക്കും.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നഗരത്തിനകത്തും പുറത്തുമായി 22 ചെക്പോസ്റ്റുകളാണ് പ്രവർത്തിക്കുന്നത്.

ഇരുചക്രവാഹനത്തിൽ നാല്‌ വയസ് വരെ ഉള്ള കുട്ടികൾ ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും ധരിക്കണം

തിരുവനന്തപുരം; ഇരുചക്രവാഹനത്തിൽ നാല്‌ വയസ് വരെ ഉള്ള കുട്ടികൾ ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും ധരിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം.

നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല.അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം.

എന്നാൽ ആ നിയമം പരിഷ്‌കരിക്കപ്പെടുകയാണ്കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലായി. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം‌ അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ്‌ അറിയിച്ചു.  

You may also like

error: Content is protected !!
Join Our WhatsApp Group