Home Featured കര്‍ഷകരുടെ ആണ്‍ മക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്

കര്‍ഷകരുടെ ആണ്‍ മക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്

ബംഗളുരു: കര്‍ണാടകയില്‍ തെഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഇതനുസരിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളും ഏറുകയാണ്.കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. മെയ് 10-നാകും തെരഞ്ഞെടുപ്പ് നടക്കുക.കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നമ്മുടെ ആണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പദ്ധതികളിലൊന്നാകുമിതെന്ന് കുമാരസ്വാമി അവകാശപ്പെട്ടു

എലിയെ വാലില്‍ കല്ലുകെട്ടി വെള്ളത്തില്‍ മുക്കിക്കൊന്നു; 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ യു.പി പൊലീസ്

ലഖ്നോ: പ്രമാദമായ പലകേസുകളിലും പൊലീസ് കോടതിയില്‍ കുറ്റപത്രം സമപ്പിക്കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.എന്നാല്‍ ചത്തുപോയ എലിക്ക് നീതി തേടി ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ് ഇപ്പോള്‍ കൗതുകമായിരിക്കുന്നത്.എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് ബുദൗന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് 30 പേജുള്ള കുറ്റപത്രമാണ്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നവംബര്‍ 25നാണ് മനോജ് കുമാര്‍ എന്നയാള്‍ക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്. കുമാര്‍ എലിയെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പരാതിക്കാരനായ വികേന്ദ്ര ശര്‍മ തങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. എലിയെ രക്ഷിക്കാന്‍ താന്‍ അഴുക്കുചാലില്‍ ഇറങ്ങിയെങ്കിലും അത് ചത്തുപോയിരുന്നതായാണ് വികേന്ദ്ര ശര്‍മ പൊലീസിനോട് പറഞ്ഞത്.

ഫോറന്‍സിക് റിപ്പോര്‍ട്ട്, മാധ്യമങ്ങളിലെ വീഡിയോകള്‍, വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ (സിറ്റി) അലോക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസംമുട്ടിയാണ് ചത്തതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുമാറിനെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group