മംഗളൂരു: 800 വര്‍ഷം മുമ്ബ് മുസ്ലിം വ്യാപാരി പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്ന മുല്‍കി ബപ്പനാട് ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രഭൂമിയില്‍ വ്യാപാരം വിലക്കി ട്രസ്റ്റ് തീരുമാനം.കച്ചവടത്തിന് സ്റ്റാളുകള്‍ പണിയാനുള്ള സ്ഥലം ഭക്ത ജനങ്ങളുടെ വാഹനങ്ങള്‍ നിറുത്തിയിടാന്‍ സജ്ജീകരിച്ചു.കഴിഞ്ഞ വര്‍ഷം ഉത്സവത്തിന് മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് എന്ന ബാനര്‍ സ്ഥാപിക്കുകയും ഈ വര്‍ഷം അതിന് അധികൃതര്‍ അംഗീകാരം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രസ്റ്റ് തീരുമാനം എന്ന് ട്രസ്റ്റി എന്‍.എസ്.മനോഹര്‍ ഷെട്ടി പറഞ്ഞു.
വ്യാപാരം ക്ഷേത്രം വക സ്ഥലത്തിന് പുറത്ത് സ്വകാര്യ ഭൂമിയില്‍ ഉടമകള്‍ അനുവദിക്കുമെങ്കില്‍ ആര് നടത്തുന്നതിനും ഭരണസമിതിക്ക് എതിര്‍പ്പില്ല.നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന പൈതൃകം പ്രദേശത്ത് മാനവിക സാഹോദര്യത്തിന്റെ അടയാളമാണ്.അതൊന്നും തകര്‍ക്കാനുള്ളതല്ല.വെള്ളിയാഴ്ച പതിവ് തെറ്റിക്കാതെ ക്ഷേത്രസ്ഥാനികര്‍ പ്രസാദവുമായി ക്ഷേത്രം സ്ഥാപകന്‍ ബപ്പ ബ്യാരിയുടെ പിന്മുറക്കാരുടെ വീട്ടുമുറ്റത്ത് ചെന്ന് സമ്മതം ചോദിക്കുകയുണ്ടായെന്ന് ഷെട്ടി പറഞ്ഞു.
പരമ്ബരാഗതമായി പൂക്കളും കളിപ്പാട്ടങ്ങളും വില്‍ക്കാറുള്ള ഏതാനും മുസ്ലിം കച്ചവടക്കാര്‍ ഈ മാസം നാലിന് ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കുകയായിരുന്നു.ക്ഷേത്രം ഭരണ സമിതിയിലെ ഏതാനും തീവ്രഹിന്ദുത്വ സംഘടനാ പ്രതിനിധികള്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് അധികൃതര്‍ വിശദീകരിച്ചു.ഇതര മതവിശ്വാസികള്‍ ക്ഷേത്രം ഉത്സവസ്ഥലത്ത് കച്ചവടം ചെയ്യുന്നത് 2002ലെ കര്‍ണാടക ഹിന്ദു ചാരിറ്റബിള്‍ എന്റോവ്മെന്റ് നിയമത്തിന്റെ ലംഘനം ആവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ അഭ്യര്‍ത്ഥന നടത്തിയത്.കര്‍ണാടക സര്‍ക്കാര്‍ മുസ്റായി വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഗുണ്ടാ ലഹരി മാഫിയയുടെ ആക്രണം: മൂന്നു പേര്‍ക്ക് കുത്തേറ്റു, ക്വട്ടേഷന്‍ കൊടുത്തത് 15-കാരന്
മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോ ളനി സ്വദേശികളായ നിസാമുദീ ന് (19), സജിന്‍ (19), സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശികളായ ഷെഹിന് (26), അഷ്റഫ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടി കൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം നാലു പേരെ ആക്രമിച്ചത്.
ഇതില്‍ മൂന്നുപേര്‍ക്ക് കത്തി കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പ്രതികളില്‍ രണ്ടുപേരെ മംഗലപുരം പൊലീസ് പിടികൂടി. കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതികളാണ് അക്രമത്തിനു പിന്നില്‍. അഷ്റഫിന്റെ സഹോദരന് അന്‍സറിനെ പിടികൂടാനുണ്ട്. പള്ളിയില്‍ നിന്നും നോമ്ബുതുറന്നു തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേര്‍ക്ക് കുത്തേറ്റത്. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചു വയസുകാരനാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തുന്നതിനുമുമ്ബ് പ്രതികള്‍ ഓട്ടോ ഡ്രൈവറായ സിദ്ധിഖിനെ (44) മര്ദി ക്കുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. പരിക്കേറ്റ പനവൂര്‍ സ്വദേശി സിദ്ദീഖ് ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.