ബംഗളുരു: മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ബംഗളൂരുവിലെത്തും.കര്‍ണാടക സംസ്ഥാന മുസ്‍ലിം ലീഗ് നേതൃയോഗത്തിലും യു.ഡി.എഫ് കര്‍ണാടക ലീഡേഴ്‌സ് മീറ്റിലും പങ്കെടുക്കും.ഹോട്ടല്‍ ജിയോയില്‍ വൈകീട്ട് മൂന്നിനാണ് യു.ഡി.എഫ് കര്‍ണാടക ലീഡേഴ്‌സ് മീറ്റ്.നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആശുപത്രിയില്‍ സന്ദര്‍ശിക്കും.
കര്‍ണാടകത്തില്‍ യു.ഡി.എഫ് തലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് കര്‍ണാടക മുസ്‍ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നടക്കും.
ഹൂഗ്ലി നദീക്കടിയിലൂടെ ട്രെയിന്‍, രാജ്യത്ത് ആദ്യം; പരീക്ഷണയോട്ടം ഇന്ന്
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്ന്.എസ്പ്ലനേഡ് മുതല്‍ ഹൗറ മൈതാന്‍ വരെയുള്ള 4.8 കിലോമീറ്ററിലാണ് പരീക്ഷണയോട്ടം നടത്തുക.സാള്‍ട്ട് ലേക്കും ഹൗറയും തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ ലൈനിന് 16.55 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. ഹൂഗ്ലി നദീതടത്തില്‍ നിന്ന് 33 മീറ്റര്‍ മീറ്റര്‍ ആഴത്തില്‍ 520 മീറ്ററാണ് ടണലിന്റെ നീളം.മലിനീകരണവും ഗതാഗതക്കുരുക്കും കുറയുന്നതിനൊപ്പം ഗതാഗതത്തിന്റെ 40% മെട്രോയിലൂടെ നടത്താനും സാധിക്കുമെന്നാണ് കെഎംആര്‍സിഎല്ലിന്റെ വിലയിരുത്തല്‍.
അണ്ടര്‍വാട്ടര്‍ ടണലിന്റെ എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയായി. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ തുരങ്കങ്ങളില്‍ നടപ്പാതകളുണ്ടാക്കിയിട്ടുണ്ട്. ഇതോടെ 20 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്ത് എത്തുന്ന സ്ഥലത്ത് വെറും രണ്ട് മിനിട്ടുകൊണ്ട് എത്താം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പദ്ധതികളൊന്നാണ് കൊല്‍ക്കത്തയിലെ അണ്ടര്‍വാട്ടര്‍ മെട്രോ ടണല്‍.