Home Featured ബംഗളൂരു:85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

ബംഗളൂരു:85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

ബംഗളൂരു: 85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. 32കാരനായ മിഥുന്‍ കുമാറാണ് അറസ്റ്റിലായത്.കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ ഏപ്രില്‍ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. തലതകര്‍ത്ത് നഗ്നമായ നിലയില്‍ കൃഷിയിടത്തില്‍ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.അഞ്ച് വര്‍ഷം മുന്‍പ് ഇയാള്‍ വയോധികയെ ബലാത്സംഗത്തിന് ശ്രമിച്ചിരുന്നു.

ഇതിനെ അടിസ്ഥനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്കൃഷിയിടത്തിലേക്ക് യുവാവ് ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

ഇത് വയോധിക ചെറുത്തപ്പോള്‍ പാറക്കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.വയോധിക വീട്ടില്‍ തിരിച്ചെത്താതില്‍ ആശങ്കാകുലരായ കുടുംബാഗംങ്ങള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കൃഷിയിടത്തില്‍ വയോധികയുടെ മൃതദഹേം കണ്ടെത്തിയത്.

അനിൽ ആന്റണി ബിജെപിയിൽ; അംഗത്വം നൽകി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ അനിൽ ആന്റണിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അംഗത്വം നൽകുകയും ചെയ്തു. പാർട്ടിയുടെ സ്ഥാപക ദിനമായ ഇന്ന് അനിൽ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങിൽ വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിന്റെ താല്പര്യത്തിനൊപ്പം നിലപാട് എടുത്ത വ്യക്തിയാണ് അനിൽ എന്ന് അദ്ദേഹം കൂടി ചേർത്തു.__ഇന്ത്യയിലെ കോൺഗ്രസിനെയും അതിലുപരി കേരള ഘടകത്തെയും പ്രതിരോധത്തിലാക്കുന്ന നീക്കമാണ് ഇന്ന് ബിജെപി നടത്തിയത്. കോൺഗ്രസ് സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുതിർന്ന നേതാവുകൂടിയായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എത്തിക്കുന്നതിൽ വിജയിക്കാൻ അവർക്കായി.

കോൺഗ്രസിന്റെ ഡിജിറ്റൽ ടീമിൽ സ്ഥാനം വഹിച്ചിരുന്ന നേതാവ് കൂടിയായ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനം വിമർശകർക്ക് ഉള്ള മറുപടിയെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്_._അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group