Home Featured ബെം​ഗളൂരു: താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..’, അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടി

ബെം​ഗളൂരു: താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..’, അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടി

ബെം​ഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബർക്കെതിരെ പരാതി നൽകി കന്നട നടി. കന്നട ചിത്രം ‘പെന്റ​ഗണി’നെ താരമാണ് സുശാൻ എന്ന യൂ‍ട്യൂബർക്കെതിരെ മല്ലിശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇന്റർവ്യൂവർ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന ലൈസൻസില്ലെന്ന് നടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. താൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യമൊക്കെ ചെയ്‌തിരുന്നത്.

ഇത്തരം ഒരു ചോദ്യം അയാൾ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.അശ്ലീല ചിത്രത്തിൽ അഭിനയിക്കുമോ എന്ന് നടിയോട് ചോദിക്കുന്നതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘താങ്കൾക്ക് കോമൺ സെൻസ് ഉണ്ടോ?’, താൻ അത്തരം നടിയല്ലെന്നും കന്നടയിൽ നീല ചിത്രങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്നും അവർ ചോദിച്ചു. എന്നാൽ പൊലീസ് നടപടിയെടുക്കാൻ വൈകിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു.

തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്.കോവിഡ് ബാധ അനുദിനം വര്‍ധിക്കുന്നതിനാല്‍ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്ക്ക് ധരിക്കണമെന്ന് തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടര്‍ സെല്‍വ വിനായക് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ ഒരാള്‍ കോവിഡ് ബാധ മൂലം മരിച്ചു. പാര്‍ഥിപന്‍ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് കാരയ്ക്കാലില്‍ കോവിഡ് മരണം സംഭവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group