Home Featured ട്വിറ്ററിന്റെ ‘കിളി പോയി, നായ വന്നു’; ലോഗോ മാറ്റവുമായി ഇലോൺ മസ്ക്

ട്വിറ്ററിന്റെ ‘കിളി പോയി, നായ വന്നു’; ലോഗോ മാറ്റവുമായി ഇലോൺ മസ്ക്

വാഷിങ്ടൻ∙ ട്വിറ്ററിൽ വീണ്ടും പരിഷ്കാരവുമായി സിഇഒ ഇലോൺ മസ്ക്. ഇത്തവണ ലോഗോ മാറ്റിയാണ് മസ്കിന്റെ ‘വിപ്ലവം’. ട്വിറ്ററിന്റെ പ്രശസ്തമായ ‘നീലക്കിളി’ ലോഗോയാണ് മസ്ക് മാറ്റിയത്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. 2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ ‘നായ മീം’.ലോഗോ മാറ്റത്തെക്കുറിച്ച രസകരമാണ് ട്വീറ്റുകളും ഇലോൺ മസ്ക് പങ്കുവച്ചിട്ടുണ്ട്.

പുതിയ ലോഗയിലെ ‘നായ’ കാറിൽ പോകുമ്പോൾ പൊലീസ് ഉദ്യോസ്ഥൻ പരിശോധിക്കുന്നതും, ഡ്രൈവിങ് ലൈസൻസിലുള്ള ‘നീലക്കിളി’യുടെ ചിത്രം പഴയതാണെന്നും പറയുന്ന കാർട്ടൂണാണ് ഒരു ട്വീറ്റ്. മാർച്ച് 26ന് ഒരു ട്വിറ്റർ ഉപഭോക്താവുമായി മസ്ക് നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. ലോഗോ മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയെന്ന കുറിപ്പോടെയാണ് സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങളാണ് സൈറ്റിൽ വരുത്തിയത്. അക്കൗണ്ടുകൾക്ക് വേരിഫെയ്ഡ് ‘ടിക്’ കിട്ടാൻ പേയ്മെന്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തി. നിരവധി തവണ കൂട്ടിപ്പിരിച്ചുവിടലുകളും നടത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് നേരെ പോലീസ് സ്‌റ്റേഷനിലേയ്‌ക്ക്; എനിക്ക് കാമുകനെ കല്യാണം കഴിക്കണം എന്ന് നിലവിളിച്ച്‌ യുവതി

മറ്റൊരാളുമായുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കാമുകനെും വിവാഹം കഴിക്കണമെന്നാവശ്യവുമായി യുവതി. വിവാഹം കഴിഞ്ഞ ഉടന്‍ ആവശ്യം ഉന്നയിച്ച്‌ വിവാഹ വേഷത്തില്‍ യുവതി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.തുടര്‍ന്ന് എനിക്ക് കാമുകനെയും വിവാഹം കഴിക്കണം എന്ന് പറഞ്ഞ് യുവതി ബഹളം വെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

യുവതിയെ സമാധാനിപ്പിക്കാനായി രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ബലംപ്രയോഗിച്ച്‌ മറ്റൊരു റൂമിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തിയിരിക്കുകയാണ്. ചിലര്‍ വധുവിനെ അനുകൂലിച്ചും മറ്റു ചിലര്‍ വരന്റെ അവസ്ഥയെ കുറിച്ചും സംസാരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ മക്കള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. അവരുടെ മകളുടെയും വരന്റെയും കാമുകന്റെയും ജീവിതം തകരാന്‍ കാരണമായിരിക്കുന്നത് രക്ഷിതാക്കളാണെന്നും ആക്ഷേപമുണ്ട്. ട്വിറ്ററിലൂടെയാണ് ഈ വീഡിയ പ്രചരിച്ചിരിക്കുന്നത് എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ സ്ഥലമോ വ്യക്തമാക്കിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group