മൈസൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോൾ നിരക്കിലെ വർധന ദേശീയപാത അതോറിറ്റി പിൻവലിച്ചു. ഏപ്രിൽ ഒന്നുമുതൽ 22 ശതമാനം വർധനയാണ് ഏർപ്പെടുത്തിയത്. എന്നാൽ, നിരക്കുവർധന റദ്ദാക്കിയെന്നും പഴയ ടോൾനിരക്കുതന്നെ തുടരുമെന്നും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധർ ശനിയാഴ്ച അറിയിച്ചു.വെള്ളിയാഴ്ചയാണ് ദേശീയപാത അതോറിറ്റി രാജ്യമൊട്ടാകെ ടോൾ നിരക്ക് വർധിപ്പിച്ചത്.
ഇതേത്തുടർന്നാണ് ബെംഗളൂരു-മൈസൂരു അതിവേഗപാതയിലും ടോൾ നിരക്ക് ഉയർന്നത്. എന്നാൽ, കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കണക്കിലെടുത്താണ് കേന്ദ്രസർക്കാർ തീരുമാനം മാറ്റിയത്.അതിവേഗപാതയിൽ ആദ്യം ഏർപ്പെടുത്തിയ ടോൾതന്നെ കൂടുതലാണെന്ന് പരാതിയുയർന്നിരുന്നു. ഇതിനുപിന്നാലെ 22 ശതമാനം വർധനകൂടി വന്നതോടെ പൊതുജനങ്ങളിൽനിന്നുള്ള വിമർശനം രൂക്ഷമായി.
വീസ് വർധിപ്പിച്ച് ബംഗളുരുവിലെ സ്വകാര്യ സ്കൂളുകൾ;പ്രതിഷേധമറിയിച്ച് രക്ഷിതാക്കൾ
ബെംഗളൂരു : ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് ബെംഗളൂരുവിലെ ചില സ്വകാര്യ സ്കൂളുകൾ ക്രമാതീതമായി ഫീസ് നിരക്ക് ഉയർത്തുന്നത് രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടാകുന്നു. സ്വകാര്യ സ്കൂളുകളിലെ ഫീസ് നിരക്കിന്റെ കാര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ലെന്ന കോടതി ഉത്തരവിന്റെ ബലത്തിൽ പല സ്വകാര്യസ്കൂളുകളും ഫീസ് കുത്തനെ ഉയർത്തിയതായിട്ടാണ് രക്ഷിതാക്കളുടെ പരാതി.എത്രശതമാനം വരെ കൂട്ടാമെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ ചില സ്കൂളുകൾ തോന്നിയപോലെ ഫീസ് ഉയർത്തുന്നത് രക്ഷിതാക്കൾക്ക് അധികഭാരമാവുകയാണ്.
കോടതി ഉത്തരവുണ്ടെങ്കിലും പരമാവധി 15 ശതമാനംവരെയെ ഫീസ് നിരക്ക് വർധിപ്പിക്കാവൂവെന്ന് സ്വകാര്യസ്കൂൾ അസോസിയേഷനുകൾ നിർദേശം വെച്ചിട്ടുണ്ടെങ്കിലും തോന്നിയപോലെ നിരക്ക് ഉയർത്തിയിരിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.ഫീസ് നിരക്കുയർത്തുന്നതിനനുസരിച്ചുള്ള സൗകര്യങ്ങൾ ക്ലാസ് മുറികളിലോ ലാബുകളിലോ ഒന്നും കൂടുന്നില്ലെന്നും ആരോപണമുണ്ട്.കോടതി ഉത്തരവിനെതിരേ ഹർജി കൊടുക്കാൻ സർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന് ബെംഗളൂരുവിലെ രക്ഷിതാക്കളുടെ സംഘടനകൾ പറയുന്നു.
അതേസമയം, സ്കൂൾ ഫീസ് നിരക്ക് ഉയർത്തുന്നത് ജീവനക്കാർക്ക് ശമ്പളംകൊടുക്കാനും സ്കൂളുകളിലെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.സ്കൂൾ ഫീസിൽ സർക്കാരിന് ഇടപെടാനാകില്ലെന്ന കോടതി ഉത്തരവിന്റെ ബലത്തിലാണ് സ്വകാര്യ സ്കൂളുകൾ 30 മുതൽ 40 ശതമാനം വരെ ഫീസ് ഉയർത്തുന്നത്. കോടതി ഉത്തരവിനെതിരേ സർക്കാർ ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ല. സർക്കാർ കണ്ണടയ്ക്കുകയാണ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പരാതി കൊടുക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ചെയ്യാറില്ല’.സിജോ സെബാസ്റ്റ്യൻ (വോയ്സ് ഓഫ് പേരന്റ് സ് അസോസിയേഷൻ)നഗരത്തിലെ സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നതനുസരിച്ച് വിദ്യാർഥികൾക്കുള്ള സൗകര്യങ്ങൾ സ്കൂളുകളിൽ കൂടുന്നില്ല.
ക്രമാതീതമായി ഫീസ് ഉയർത്തുന്നത് രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഉയർന്ന ഫീസ് കൊടുത്തിട്ടും യൂണിഫോമും മറ്റ് പഠനോപകരണങ്ങളുമെല്ലാം സ്വന്തം വാങ്ങേണ്ട അവസ്ഥയാണ്.ഷംന ലിതീഷ് (രക്ഷിതാവ്)