ബെംഗളൂരു : കർണാടകത്തിലെ എസ്.എസ്.എൽ.സി. പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രിൽ 15-നാണ് സമാപിക്കുന്നത്.രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും പരീക്ഷ.ആദ്യദിനത്തിൽ ഫസ്റ്റ് ലാംഗ്വേജ് (ഹിന്ദി, മറാത്തി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം) ആണ് പരീക്ഷ. ഏപ്രിൽ നാലിനാണ് അടുത്ത പരീക്ഷ.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കർണാടകമലയാളി കോൺഗ്രസ് പ്രതിഷേധിച്ചു
ബെംഗളൂരു : രാഹുൽഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കർണാടകമലയാളി കോൺഗ്രസ് പ്രതിഷേധിച്ചു. മോദി അദാനി കൂട്ടുകെട്ടിനെതിരേ എപ്പോഴും പാർലമെന്റിൽ ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധി ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്ന് കെ.എം.സി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും അഭിപ്രായം പറയുന്നവരെ ജയിലിലേക്ക് അയയ്ക്കുന്ന സംഘപരിവാർ നടപടികൾ രാജ്യത്തെ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് അരുൺകുമാർ, സജി ജേക്കബ്, രാജൻ കിഴുമുറി, സ ജോൺ, ജേക്കബ് മാത്യു, ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ്, നന്ദകുമാർ കൂടത്തിൽ, ബിജു പ്ലാച്ചേരി, ജോസ് ലോറൻസ്, ഷാജി ജോർജ്, ഡാനി ജോൺ, വർഗീസ് ചെറിയാൻ, നിജോമോൻ, സിജോ തോമസ്, അനിൽകുമാർ, സാം ജോൺ, വർഗീസ് ജോസഫ്, പ്രേംദാസ്, ടോമി ജോർജ്, നഹാസ്, സയീദ്, ജസ്റ്റിൻ എന്നിവർ സംസാരിച്ചു.