മൈസൂരു: പ്രതിദിനസർവീസ് നടത്തുന്ന തീവണ്ടിയായ ബെംഗളൂരു-മുംബൈ ഉദ്യാൻ എക്സ്പ്രസ് (11301/02) മൈസൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് മൈസൂരു എം.പി. പ്രതാപസിംഹ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ബെംഗളൂരു സിറ്റി ജങ്ഷനിൽനിന്ന് മുംബൈ ഛത്രപതി ശിവജി ടെർമിനലിലേക്കുള്ള തീവണ്ടിയാണിത്.
മൈസൂരുവിനു പുറമേ സമീപ ജില്ലകളായ കുടക്, ചാമരാജനഗർ, മാണ്ഡ്യ, ഹാസൻ എന്നിവയ്ക്കും തീവണ്ടിയുടെ സർവീസ് നീട്ടുന്നത് പ്രയോജനം ചെയ്യും. മൈസൂരുവിനും മുംബൈയ്ക്കും ഇടയിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും നിവേദനത്തിൽ പറയുന്നു. ഡൽഹിയിൽ റെയിൽവേമന്ത്രിയെ നേരിട്ടുകണ്ടാണ് പ്രതാപസിംഹ നിവേദനം നൽകിയത്.
ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു;**ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ദില്ലി: ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം.പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് നടപടി. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഫൈസലിന്റെ കുറ്റവും ശിക്ഷയും സ്റ്റേ ചെ്യത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്കിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.