Home Featured ബെംഗളൂരു: മയക്കുമരുന്ന് ഇടപാടില്‍ ഭര്‍ത്താവ് ജയിലില്‍; കഞ്ചാവ് വില്‍പ്പന തുടര്‍ന്ന ഭാര്യയും പിടിയില്‍

ബെംഗളൂരു: മയക്കുമരുന്ന് ഇടപാടില്‍ ഭര്‍ത്താവ് ജയിലില്‍; കഞ്ചാവ് വില്‍പ്പന തുടര്‍ന്ന ഭാര്യയും പിടിയില്‍

ബെംഗളൂരു: മയക്കുമരുന്ന് ഇടപാടില്‍ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് മയക്കുമരുന്ന് കച്ചവടം തുടര്‍ന്ന് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 27കാരിയായ നഗ്മയെയാണ് കലാസിപാളയ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 13 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.വിശാഖപട്ടണത്തില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവില്‍ വില്‍ക്കുന്ന നഗ്മയുടെ ഭര്‍ത്താവ് മുജ്ജുവിനെ ജെ ജെ നഗര്‍ പൊലീസ് ഒരു മാസം മുമ്ബ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചിരുന്നു. ഭര്‍ത്താവ് അറസ്റ്റിലായതിന് ശേഷം അതേ വഴി നഗ്മയും തെരഞ്ഞെടുക്കുകയായിരുന്നു.തുടര്‍ന്ന് നഗ്മ അമ്മയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു.

വിശാഖപട്ടണത്ത് ഒരു ദിവസം മുറിയില്‍ താമസിച്ച്‌ കഞ്ചാവ് വാങ്ങി പിറ്റേന്ന് ബസില്‍ ബംഗളൂരുവിലേക്ക് വരും. അമ്മയ്‌ക്കും കുട്ടികള്‍ക്കും ഒപ്പം പോകുന്നതില്‍ സംശയം തോന്നാത്തതിനാല്‍ പൊലീസ് പരിശോധന നടത്തിയില്ല. തുടര്‍ന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഉപയോഗിച്ച്‌ നഗ്മ ബെംഗളൂരുവില്‍ കഞ്ചാവ് എത്തിച്ച്‌ വില്‍പന നടത്തി.മാര്‍ച്ച്‌ 20ന് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവുമായി എത്തിയ നഗ്മയെ കലാസിപാളയയിലെ കാര്‍ണവല്‍ സര്‍ക്കിളിന് സമീപം തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് നഗ്മയില്‍ നിന്ന് 26 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഞ്ചാവ് വില്‍പന വ്യാപകം: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ അതിഥി തൊഴിലാളി കോട്ടയത്ത് പിടിയിലായിരുന്നു. അസം സ്വദേശി മന്നാസ് അലിയാണ് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ പിടിയിലായത്. കോട്ടയം ജില്ലയില്‍ ചെങ്ങളത്ത് കുമ്മനം കരയില്‍ കളപ്പുരക്കടവ് ജങ്ഷന് സമീപം അതിഥി തൊഴിലാളികള്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിയും കൈവശം സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.മറ്റൊരു സംഭവത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് തേനിയില്‍ പിടികൂടിയിരുന്നു.

തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെല്‍വരാജ്, ചിന്നച്ചാമി, അബൂബക്കര്‍ സിദ്ദിഖ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്ന് എത്തുന്ന ലോറികളില്‍ കഞ്ചാവ് കടത്തുന്നതായി തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റിലാണ് പരിശോധന നടത്തിയത്. ലോറിയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.മംഗളൂരുവില്‍ നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിലായി.

ഇടുക്കി അടിമാലി സ്വദേശികളായ ശ്രീജിത്ത്, അന്‍സാരി എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. നഗരത്തിലെ വാഹന പരിശോധനക്കിടെയാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്.

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group