Home Featured ബെംഗളൂരു: ഓട്ടോ ഡ്രൈവർമാരുടെ ഉപദ്രവം ; സംരക്ഷണം ആവശ്യപ്പെട്ട് ബൈക്ക് ടാക്‌സി ഡ്രൈവർമാർ

ബെംഗളൂരു: ഓട്ടോ ഡ്രൈവർമാരുടെ ഉപദ്രവം ; സംരക്ഷണം ആവശ്യപ്പെട്ട് ബൈക്ക് ടാക്‌സി ഡ്രൈവർമാർ

ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഉപദ്രവത്തിൽനിന്ന് സംരക്ഷണംആവശ്യപ്പെട്ട് ബൈക്ക് ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധപ്രകടനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം ബൈക്ക് ടാക്സി ഡ്രൈവർമാർ ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി പ്രതിഷേധിച്ചു. രാവിലെ ഒമ്പതു മുതൽ ബൈക്ക് ടാക്സി അസോസിയേഷനാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. വൈകീട്ട് മൂന്നുവരെയായിരുന്നു പ്രതിഷേധം.

തുടർന്ന് സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർക്ക് നിവേദനം നൽകി.ബൈക്ക് ടാക്സി ഡ്രൈവർമാരെ ആക്രമിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ കേസെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഓട്ടോഡ്രൈവർമാരുടെ ഉപദ്രവം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും റാപ്പിഡോ, ഊബർ ബൈക്ക് ടാക്സി ഡ്രൈവർമാർ ആവശ്യപ്പെട്ടു.പ്ലക്കാർഡുകൾ കൈയിലേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

‘ബൈക്ക് ടാക്സികളെ രക്ഷിക്കൂ, ഞങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കൂ’, ‘ഞങ്ങൾ നേരിടുന്നപീഡനത്തിൽ പ്രതിഷേധിക്കുന്നു’, ‘വരുമാനം നേടാൻ ഞങ്ങൾക്ക് അവകാശമുണ്ട്’, ‘ഞങ്ങൾക്ക് സംരക്ഷണം വേണം’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ കൈയിലേന്തിയത്.ബൈക്ക് ടാക്സി ഡ്രൈവർമാരെ ഉപദ്രവിക്കുന്ന ചില ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

നിയമത്തിനകത്തുനിന്നാണ് ഞങ്ങൾ ജോലിചെയ്യുന്നതെങ്കിലും ഓട്ടോഡ്രൈവർമാർ ആക്രമിക്കുകയാണ്. ഇതൊന്നും സർക്കാർ കാണുന്നില്ലേയെന്നും പ്രതിഷേധക്കാർ ചോദിച്ചു. ഏതുവാഹനത്തിൽ യാത്ര ചെയ്യണമെന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും ഡ്രൈവർമാർ പറയുന്നു. അടുത്തിടെ ചില ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോഡ്രൈവർമാർ ഉപദ്രവിക്കുന്നദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ടാക്സികൾ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വരുമാനത്തെ ബാധിക്കുന്നുവെന്നാരോപിച്ചാണ് മർദനം.

ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ പങ്കുവച്ചതിന് കേസെടുക്കാന്‍ നിര്‍ദ്ദേശം

ബംഗളൂരു: കര്‍ണ്ണാടകയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപ ഫേസ്ബുക്കിലൂടെ പങ്കുവച്ചതിനെതിരെ കേസെടുക്കാന്‍ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. രോഹിണി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി.രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന കുറിപ്പോടെയാണ് കഴിഞ്ഞ ഫെബ്രുവരി 18ന് രൂപ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥ ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തതില്‍ അസ്വാഭാവികതയുണ്ട്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണിത് എന്ന ആരോപണത്തോടെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്.എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സമൂഹമാദ്ധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവച്ച ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടാണ് രൂപ പ്രചരിപ്പിക്കുന്നതെന്നും ആര്‍ക്കാണ് ചിത്രങ്ങള്‍ അയച്ചത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group