ബംഗളൂരു: ഇരുചക്രവാഹനങ്ങളില്‍ ടാക്സി സര്‍വിസ് നടത്തുന്ന റാപ്പിഡോ കമ്ബനിക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു. ഓണ്‍ലൈന്‍ ബൈക്ക് ടാക്സികള്‍ അനധികൃതമായാണ് സര്‍വിസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് നഗരത്തിലെ ഓട്ടോ ൈഡ്രവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കിയിരുന്നു.
ഓട്ടോകള്‍ ബംഗളൂരു നഗരത്തിന്റെ ആണിക്കല്ലാണെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ബൈക്ക് ടാക്സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വിചാരണ തീരും വരെ കേരളത്തില്‍ ചികിത്സ അനുവദിക്കണമെന്ന മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
വിചാരണ തീരും വരെ കേരളത്തില്‍ ചികിത്സ അനുവദിക്കാനുള്ള പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്ബാകെ മഅ്ദനിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് അഡ്വ ഹാരിസ് ബീരാന് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2014ല്‍ ജാമ്യം അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നാണ് മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘പ്രമേഹം, രക്തസമ്മര്‍ദം, അതുമായി ബന്ധപ്പെട്ട സ്ട്രോക്ക് തുടങ്ങി താന്‍ നേരിടുന്ന നിരവധി രോഗങ്ങളുടെ പട്ടിക മഅ്ദനി സുപ്രീംകോടതി മുമ്ബാകെ നിരത്തി. ക്രിയാറ്റിന്‍ നില ഉയര്‍ന്ന് ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണ്. വൃക്ക മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥയും ചുറ്റുപാടും അധിക സാമ്ബത്തിക ബാധ്യതയും നിരവധി രോഗങ്ങള്‍ അലട്ടുന്ന തന്റെ ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നു’, ഹര്‍ജിയില്‍ വ്യക്തമാക്കി.
നാലു മാസത്തിനകം തീര്‍ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയ വിചാരണ എട്ടു വര്‍ഷം കഴിഞ്ഞിട്ടും നീണ്ടുപോകുകയാണെന്നും ആരോഗ്യാവസ്ഥ മോശമായി ബംഗളൂരുവില്‍ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണെന്നും മഅ്ദനി ഹര്‍ജിയില്‍ ബോധിപ്പിച്ചു.