ബെംഗളൂരു: കെ.ആർ. പുരം റെയിൽവേസ്റ്റേഷനിൽ ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (ഡി.സി.ടി.ഐ.) അറസ്റ്റിൽ. കെ.ആർ. പുരം സ്റ്റേഷനിലെ വി. സന്തോഷിനെയാണ് കന്റോൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്.ഈമാസം 14-ന് കെ.ആർ. പുരം സ്റ്റേഷനിൽ പിടിച്ചിട്ട ഹൗറ ജങ്ഷൻ-ബൈയപ്പനഹള്ളി പ്രതിവാര ഹംസഫർ എക്സ്‌പ്രസിലെ യാത്രക്കാരിയോടാണ് സന്തോഷ് മദ്യലഹരിയിൽ മോശമായി പെരുമാറിയത്.
ടിക്കറ്റ് കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു മോശം പെരുമാറ്റം. യുവതിയോട് സന്തോഷ് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ബെംഗളൂരു ഡി.ആർ.എം. ഇടപെട്ട് ഇയാളെ സസ്പെൻഡ് ചെയ്തു. യുവതി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. യുവതി ടിക്കറ്റ് കാണിച്ചിട്ടും സന്തോഷ് മോശമായി പെരുമാറുകയായിരുന്നുവെന്ന് സഹയാത്രക്കാർ മൊഴിനൽകി.
‘എല്ലാവരും ചേര്‍ന്ന് എന്നെ കൊന്നു; ഞാന്‍ മരിച്ചിട്ടില്ല’; വിശദീകരണവുമായി മുതിര്‍ന്ന നടന്‍
ഹൈദരബാദ്: താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ കോട്ട ശ്രീനിവാസ റാവു.ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.വ്യാജമരണവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളുടെ ജീവിതംവെച്ച് കളിക്കരുതെന്നും റാവു ആവശ്യപ്പെട്ടു.’എന്റെ മരണം ചിലര്‍ പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസുദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്. വ്യാജമരണവാര്‍ത്തകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു.’ അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.