Home covid19 ബെംഗളൂരു:കോവിഡ് വ്യാപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താൻ കേന്ദ്ര നിർദേശം

ബെംഗളൂരു:കോവിഡ് വ്യാപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താൻ കേന്ദ്ര നിർദേശം

ബെംഗളൂരു∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സൂക്ഷ്മമായി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഴി‍ഞ്ഞ ഒരാഴ്ച സംസ്ഥാനത്തെ വ്യാപന നിരക്ക് 2.77 ശതമാനമാണ്.രാജ്യത്തെ മൊത്തം വ്യാപന നിരക്ക് 0.61 ശതമാനവും. ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണൻ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ അനിൽകുമാറിന് കത്തെഴുതിയത്.

ജില്ലാ, സബ് ജില്ലാ തലങ്ങളിൽ സൂക്ഷ്മമായി വ്യാപനകാരണങ്ങൾ വിലയിരുത്താനാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 77 പേർ ബെംഗളൂരുവിൽ നിന്നാണ്. മൊത്തം 584 പേർ ചികിത്സയിലുണ്ട്.

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; വരും ദിവസങ്ങളില്‍ 9000 പേര്‍ക്ക് ജോലി നഷ്ടമായേക്കും

ന്യൂഡല്‍ഹി: ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോണ്‍. സാമ്ബത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്ബനി.ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യം ചെയ്യല്‍, എന്നീ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി ജെസ്സി മെമ്മോയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സാമ്ബത്തിക മാന്ദ്യം കാരണം ചിലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്ബനി സിഇഒ അറിയിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്ബനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.

18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ ആമസോണ്‍ പിരിച്ചുവിട്ടത് 27,000 പേരെയാണ്. 2022ല്‍ 11,000-ലധികം പേരെ പിരിച്ചുവിട്ട മെറ്റ, വീണ്ടും 10,000 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group