ബെംഗളൂരു: വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനെതിരായ ബലാത്സംഗക്കുറ്റം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നുവെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി ജഡ്ജി എം നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.
സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, ബലാത്സംഗക്കുറ്റം എന്നീ വകുപ്പുകള്‍ കുറ്റാരോപിതനെതിരെ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുളള സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിമിനല്‍ വിശ്വാസ ലംഘനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ പരാതിക്കാരിക്കെതിരായ കൈയ്യേറ്റം, ഭീഷണി എന്നിവ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
തനിക്കെതിരെയുളള ബലാത്സംഗ കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതന് തന്നെയാണ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും യുവാവ് കോടിതിയില്‍ പറഞ്ഞു. വിവാഹിതരാകാന്‍ സാധിക്കാത്തത് ജാതിപരമായ വ്യത്യാസങ്ങള്ക്കൊണ്ടാണെന്നും യുവാവ് കോടതിയെ അറിയിച്ചു
ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്ന് മമ്മൂട്ടി
കൊച്ചി | ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്ന് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് പുനെയിൽ നിന്ന് കൊച്ചിയിലെ വീട്ടിലെത്തിയതെന്നും വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമയാണെന്നും ക്രമേണ ശ്വാസംമുട്ടലായെന്നും അദ്ദേഹം പറഞ്ഞു.രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്.
വലിയ അരക്ഷിതാവസ്ഥയാണിത്.കൊച്ചി ഒരു മഹാനഗരമായി വളർന്നുകഴിഞ്ഞു. ദിനം പ്രതി നഗരം വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.