Home Featured സിദ്ദീഖിയ്യ ദർസിന്റെ നാലാം വാർഷികം ഇന്ന് നടക്കും.

സിദ്ദീഖിയ്യ ദർസിന്റെ നാലാം വാർഷികം ഇന്ന് നടക്കും.

ശിവാജി നഗർ : ശിവാജി നഗർ നൂർ മസ്ജിദിൽ അനസ് സിദ്ദീഖി അൽ-കാമിലി യുടെ നേതൃത്വത്തിൽ നടക്കുന്ന സിദ്ദീഖിയ്യ ദർസിന്റെ നാലാം വാർഷികം മാർച്ച്‌ 12ന് വൈകുന്നേരം 7 മണി മുതൽ വിപുലമായി നടക്കും.ജലാലിയ്യ റാത്തീബ്,വഅള്,കൂട്ടു പ്രാർത്ഥന,തബറുക്ക് വിതരണം നടക്കും.

പരിപാടിയിൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ കുമ്പോൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ബീരാൻ മുസ്ലിയാർ പൂക്കോട്ടുചോല, അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി, ജാഫർ അഹ്മദ് നൂറാനി,അനസ് സിദ്ദീഖി അൽകാമിലി തുടങ്ങിയ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും ഉമറാക്കളും സംബന്ധിക്കും.

സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തണം’; മദ്യത്തിന് നികുതി കൂട്ടിയതിനെതിരെ മദ്യപരുടെ പ്രതിഷേധം

നിലമ്ബൂര്‍: ബജറ്റില്‍ മദ്യത്തിന് സ്ഥിരമായി നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ മലപ്പുറം നിലമ്ബൂരില്‍ മദ്യപരുടെ പ്രതിഷേധം.നികുതിദായകരോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ പ്രതിഷേധിച്ചത്. ‘മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സര്‍വകേരള മദ്യപരെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ…’ എന്നെഴുതിയ ബാനര്‍ വലിച്ചുകെട്ടിയായിരുന്നു പ്രതിഷേധം.

നികുതി പിന്‍വലിക്കണമെന്നായിരുന്നു ആദ്യം സംസാരിച്ച നിലമ്ബൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ ആവശ്യം. ബജറ്റില്‍ മദ്യത്തിന് വില കൂട്ടിയാല്‍ സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് രണ്ടാമത് സംസാരിച്ച തിരുവമ്ബാടി സ്വദേശി രാജന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിഷേധത്തില്‍ മറ്റാരും പങ്കെടുത്തില്ലെങ്കിലും കുറേയധികം പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണന്റെയും രാജന്റെയും നിലപാട്.

You may also like

error: Content is protected !!
Join Our WhatsApp Group