Home Featured ബംഗളൂരു: വിമാനത്തില്‍ ബാത്ത്‌റൂമില്‍ ഇരുന്ന് യുവതി പുകവലിച്ചു;യുവതി അറസ്റ്റിൽ.

ബംഗളൂരു: വിമാനത്തില്‍ ബാത്ത്‌റൂമില്‍ ഇരുന്ന് യുവതി പുകവലിച്ചു;യുവതി അറസ്റ്റിൽ.

ബംഗളൂരു: വിമാനത്തില്‍ പുക വലിച്ച 24കാരിയെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത- ബംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ മാര്‍ച്ച്‌ അഞ്ചിനാണ് സംഭവം.ബാത്ത്‌റൂമിലാണ് യുവതി പുക വലിച്ചത്. പുക പുറത്തേയ്ക്ക് വരുന്നത് കണ്ട് ക്യാബിന്‍ ക്രൂ ബലംപ്രയോഗിച്ച്‌ വാതില്‍ തുറന്ന് നോക്കുമ്ബോള്‍ യുവതി പുകവലിക്കുന്നതാണ് കണ്ടത്. ജീവനക്കാരെ കണ്ടതോടെ, യുവതി സിഗററ്റ് ഡെസ്റ്റ്ബിന്നില്‍ ഇട്ടു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ തന്നെ ജീവനക്കാര്‍ വെള്ളം ഒഴിച്ച്‌ സിഗററ്റ് കെടുത്തി.

സംഭവം ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ ക്യാപ്റ്റന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്യാപ്റ്റന്‍ നല്‍കിയ പരാതിയിലാണ് നടപടി. അച്ചടക്കമില്ലാതെ യാത്രക്കാരി പെരുമാറി എന്നതാണ് പരാതി. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. മനുഷ്യ ജീവന് ഭീഷണി സൃഷ്ടിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.

കര്‍ണാടകയില്‍ ലോക വനിത ദിനം ആചരിച്ചു

ബംഗളൂരു: വിമാനപുര കൈരളി കലാസമിതി വനിതാദിനം ആഘോഷിച്ചു. എഴുത്തുകാരി ഇന്ദുമേനോന്‍ ആയിരുന്നു മുഖ്യാതിഥി. കൈരളി മഹിളാവേദി ചെയര്‍പേഴ്സന്‍ ബിന്ദു രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കലാസമിതി പ്രസിഡന്‍റ് സുധാകരന്‍ രാമന്തളി, ജനറല്‍ സെക്രട്ടറി പി.കെ. സുധീഷ് എന്നിവര്‍ സംസാരിച്ചു. മലയാളം മിഷന്‍ ഭാഷ മയൂരം അവാര്‍ഡ് ലഭിച്ച മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്‍റ് കെ. ദാമോദരനെ ആദരിച്ചു. മഹിള വേദി കണ്‍വീനര്‍ ശോഭന ബാലചന്ദ്രന്‍ നന്ദി പറഞ്ഞു. വിവിധ സാംസ്കാരിക പരിപാടികള്‍ നടത്തി.

വിമാനപുര കൈരളി കലാസമിതിയുടെ വനിത ദിനാചരണം എഴുത്തുകാരി ഇന്ദു മേനോന്‍ ഉദ്ഘാടനം ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group