Home Featured ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മലയാളി യുവാവിനെ കവർച്ചാസംഘം ആക്രമിച്ചു.

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മലയാളി യുവാവിനെ കവർച്ചാസംഘം ആക്രമിച്ചു.

പനമരം: ചരക്കെടുക്കാൻ ബെംഗളൂരുവിലേക്കുപോയ പനമരം സ്വദേശിയെ മൈസൂരു-െബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചു. പനമരം പൂവത്താൻകണ്ടി അഷ്റഫ് (41) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്. കഴുത്തിൽ കത്തിവെച്ചെങ്കിലും ആത്മ ധൈര്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ അഷ്റഫ് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്നു.

ബെംഗളൂരു ടൗണിൽനിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വിജനമായപ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ സമയത്തായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. കർണാടകക്കാരെന്ന് കരുതുന്ന രണ്ടുപേർ ഡ്രൈവർ സൈഡിലെത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കാൻ വന്നവരാണെന്നാണ് കരുതിയത്. എന്നാൽ, വാഹനത്തിന്റെ പിന്നിൽ രണ്ടുപേർകൂടി നിൽക്കുന്നത് കണ്ണാടിയിലൂടെ കണ്ട അഷറഫ് പന്തികേടുതോന്നി ഗ്ലാസ് ഉയർത്തി വാഹനമെടുക്കാൻ നോക്കുമ്പോഴേക്കും അക്രമികളിൽ ഒരാൾ കഴുത്തിൽ കത്തിവെച്ചു.

തുടർന്ന് അഷറഫ് ഇരുകൈകളുംകൊണ്ട് കത്തിയിൽ അമർത്തിപ്പിടിച്ചെങ്കിലും അവർ മർദനം തുടർന്നു. മൽപ്പിടിത്തത്തിനൊടുവിൽ കത്തിയിൽനിന്ന്‌ ഒരുകൈയെടുത്ത് ഡോർ ശക്തിയായി തുറന്നപ്പോൾ അക്രമികൾ തെറിച്ചുവീണെങ്കിലും നിർഭാഗ്യവശാൽ വാഹനം സ്റ്റാർട്ടായില്ല. ഇതോടെ അക്രമികൾ വലതുവശത്തെ ഗ്ലാസ് തല്ലിത്തകർത്ത് വീണ്ടും മർദിക്കാൻ തുടങ്ങി.ഷർട്ടിന്റെ പോക്കറ്റിൽനിന്ന്‌ പണം കവർന്നു.

ഇരുപത് മിനിറ്റോളം കഴിഞ്ഞ് മറ്റൊരു വാഹനം അതുവഴി വന്നതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇടതുകൈയിൽനിന്ന്‌ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. അതൊരു തോർത്തെടുത്ത് കെട്ടി സീറ്റിൽ അമർത്തിവെച്ച് രക്തയോട്ടം നിർത്തിച്ചു. തുടർന്ന് പിക്കപ്പെടുത്ത് ബെംഗളൂരുവിലേക്ക് യാത്ര തുടർന്നു. കാർ യാത്രികർ 20 കിലോമീറ്ററോളം പുറകെ എസ്കോർട്ടായി തുടർന്നു. പിന്നീട് വാഹനം നിർത്തിച്ച് മുറിവുകൾ പരിശോധിച്ച് ഗുരുതരമല്ലെന്നുറപ്പാക്കി അവർ മറികടന്നുപോയി.

മെഴുക് എടുത്ത് തിങ്കളാഴ്ച രാവിലെയാണ് അഷ്റഫ് വീട്ടിലെത്തിയത്. തുടർന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കൈകളിലും മുറിപ്പാടുകളുണ്ട്. കുത്തേറ്റയിടത്ത് തടിച്ചുപൊന്തുകയും ചെയ്തു. തകർന്ന ഗ്ലാസിൽ കൈ ഉരതിയും മുറിവുണ്ടായി. രാത്രിയിൽ വേദന അനുഭവപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അഷ്റഫും കുടുംബവും.മെഴുക് വാങ്ങാനായി കരുതിയ പണം പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന്‌ 30 കിലോമീറ്റർ അകലെ മൂത്രമൊഴിക്കാൻ വാഹനം നിർത്തിയെങ്കിലും പോലീസെത്തി ഓടിച്ചിരുന്നു.

അതിനാൽ ഉൾഭയംകൊണ്ട് അക്രമണത്തിൽ പരാതിപ്പെടാതെ മടങ്ങുകയായിരുന്നെന്ന് അഷ്റഫ് പറഞ്ഞു. ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന അഷ്റഫ് നാട്ടിലെത്തി രണ്ടുമാസമായി സഹോദരന്റെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ ബെംഗളൂരുവിലേക്ക് പോവാൻ തുടങ്ങിയിട്ട്.

മദ്യലഹരിയില്‍ രണ്ട് വയാഗ്ര ഗുളിക കഴിച്ചു; ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും, യുവാവ് മരിച്ചു, അപൂര്‍വ്വം

മുംബൈ: മഹാരാഷ്ട്രയില്‍ മദ്യപിക്കുന്നതിനിടെ, രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം.കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന നാഗ്പൂര്‍ സ്വദേശിയായ 41കാരനാണ് മരിച്ചതെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ഹോട്ടലില്‍ വച്ച്‌ വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിന്റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്.അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു. എന്നാല്‍ പിന്നീട് യുവാവിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന്, തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group