ബെംഗളൂരു : രണ്ടാംവർഷ പി.യു. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പോകാൻ ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ടി.സി.) ബസുകളിൽ സൗജന്യയാത്ര ഏർപ്പെടുത്തി.വീട്ടിൽനിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. .
ഐഫോണിന് വന്‍വിലക്കുറവെന്ന പരസ്യത്തില്‍ വീണു; യുവാവിന് നഷ്ടമായത് 29 ലക്ഷം രൂപ!!
ന്യൂദല്‍ഹി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. പൊലീസും അധികാരികളും നിരന്തരം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ വീണ്ടും ഓണ്‍ലൈന്‍ കെണിയില്‍ ചാടിക്കൊടുക്കുകയാണ്.ഇപ്പോഴിതാ ഓണ്‍ലൈന്‍ കെണിയില്‍ വീണ് ഒരാള്‍ക്ക് 29 ലക്ഷം രൂപ നഷ്ടമായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ഐഫോണ്‍ വാങ്ങുന്നതില്‍ വിലക്കുറവുണ്ടെന്ന പരസ്യം കണ്ട് കബളിപ്പിക്കപ്പെട്ടാണ് ഒരാളില്‍ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തത്.
ദല്‍ഹിയിലെ ഗിറ്റോര്‍ണി ഏരിയയില്‍ നിന്നുള്ളയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വികാസ് കത്യാര്‍ എന്നാണ് പരാതിക്കാരന്റെ പേര്. സംഭവത്തില്‍ അജ്ഞാതരായ പ്രതികള്‍ക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. ഒരിക്കല്‍ ഐഫോണുകള്‍ വമ്ബന്‍ വിലക്കുറവില്‍ വില്‍ക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജ് പരാതിക്കാരന്‍ കാണാനിടയായി.
പേജ് സന്ദര്‍ശിച്ചപ്പോള്‍ ഐഫോണുകള്‍ക്ക് ആശ്ചര്യപ്പെടുത്തുന്ന വിലക്കുറവായിരുന്നു ഉണ്ടായിരുന്നത് എന്ന് വികാസ് കത്യാര്‍ പറയുന്നു. പേജ് യഥാര്‍ത്ഥമാണോ എന്ന് അറിയാന്‍ ഇവിടെ നിന്ന് ഫോണ്‍ വാങ്ങി എന്ന് അവകാശപ്പെട്ടിരുന്നവരുമായി വികാസ് കത്യാര്‍ സംസാരിച്ചിരുന്നു.
ഇവരുടെ കൂടി സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വികാസ് കത്യാര്‍ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. 2023 ഫെബ്രുവരി 6-ന് ഒരു ഐഫോണ്‍ വാങ്ങുന്നതിനായി കത്യാര്‍ പേജിലെ മൊബൈല്‍ നമ്ബറിലേക്ക് വിളിച്ചു. ഫോണിന്റെ വിലയുടെ 30 ശതമാനം തുകയായ 28,000 രൂപ അഡ്വാന്‍സ്ഡ് പേയ്മെന്റ് നല്‍കണം എന്നായിരുന്നു മറുപടി.പിന്നീട് പല നമ്ബരുകളില്‍ നിന്ന് തനിക്ക് ഫോണ്‍ കോള്‍ വന്നെന്നും കസ്റ്റംസും മറ്റ് നികുതികളും അടക്കാന്‍ എന്ന വ്യാജേന കൂടുതല്‍ പണം ആവശ്യപ്പെട്ടതായും വികാസ് കത്യാര്‍ പറയുന്നു.
വിവിധ അക്കൗണ്ടുകളിലായി 28,69,850 രൂപയാണ് താന്‍ അയച്ച് കൊടുത്തത് എന്നും വികാസ് കത്യാര്‍ പരാതിയില്‍ പറയുന്നു.ഫോണ്‍ ലഭിക്കുമ്ബോള്‍ റീഫണ്ടും ലഭിക്കും എന്ന ഉറപ്പിന്‍ മേലായിരുന്നു വികാസ് കത്യാര്‍ പണം അയച്ചത്. അതേസമയം ഓണ്‍ലൈനില്‍ ഏതെങ്കിലും തരത്തിലുള്ള വാങ്ങലുകള്‍ നടത്തുമ്ബോള്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം എന്ന് പൊലീസ് ആവര്‍ത്തിച്ചു.ഓണ്‍ലൈനിന്‍ സാധനം വാങ്ങുന്ന വെബ്‌സൈറ്റ് ആധികാരികമാണെന്ന് ഉറപ്പാക്കുക. വിശ്വസനീയമല്ലാത്ത ഇന്‍സ്റ്റാഗ്രാം പേജുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതില്‍ ശ്രദ്ധാലുവായിരിക്കണം എന്നും പൊലീസ് പറഞ്ഞു