ബെംഗളൂരു : കർണാടകത്തിൽ 26 പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. ഇതിൽ രണ്ടുപേർ ബെംഗളൂരുവിലാണ്. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. എല്ലാ ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകർ മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കും. വൈറസ് ബാധയെ ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.
എച്ച് 3 എൻ 2 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ആരോഗ്യ വിദഗ്ധരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളിലും പ്രായമായവരിലും വൈറസ് ബാധയുണ്ടായേക്കും. ഗർഭിണികളിൽ രോഗബാധയ്ക്കുള്ള സാധ്യത ഏറെയാണ്. ശുചിത്വം പാലിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും കൈകൾ ശുചിയാക്കിയും വൈറസ് പടരുന്നത് തടയാം.
എച്ച് 3 എൻ 2 വൈറസ് കാരണമുള്ള പനി രണ്ട് മുതൽ അഞ്ചുദിവസം കൊണ്ട് ഭേദമാകാം.നേരത്തേ കോവിഡ് ബാധിച്ചിട്ടുള്ളവർക്ക് കഠിനമായ ചുമയുണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു.വൈറസ് ബാധ കണ്ടെത്താൻ ആഴ്ചയിൽ 25 പേരെയെങ്കിലും പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വിക്ടോറിയ ആശുപത്രിയിലും വാണി വിലാസ് ആശുപത്രിയിലും പരിശോധന നടന്നുവരുന്നുണ്ട്.
പരിശോധനാ നിരക്ക് നിശ്ചയിക്കും:പുതിയ വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധനയുടെ നിരക്ക് നിയന്ത്രിക്കാൻ കമ്മിറ്റിക്ക് രൂപം നൽകും. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കും. ചെറിയ തുകയിൽ പരിശോധന സാധ്യമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം 20 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു:സംസ്ഥാനത്ത് ജനുവരി മുതൽ മാർച്ച് വരെ 20 പേർക്ക് എച്ച് വൺ എൻ വൺ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുപേർക്ക് ഇൻഫ്ളൂവൻസ ബി 10 വൈറസും 69 പേർക്ക് അഡൈനോ വൈറസും സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. പലരും ആന്റിബയോട്ടിക് ഗുളികൾ കഴിക്കുന്നുണ്ട്. ഇത് ശരിയല്ലെന്നും രോഗലക്ഷണമുള്ളവർ ഡോക്ടറുടെ നിർദേശം തേടണമെന്നും വിദഗ്ധർ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
വിചിത്രമായ ശീലം; ഇരുപത്തിമൂന്ന് വര്‍ഷമായി ടോയ്ലറ്റ് പേപ്പര്‍ കഴിക്കുന്നതിന് അടിമയായി യുവതി
ആളുകള്‍ പലതരത്തിലുള്ള ശീലങ്ങള്‍ക്കും സാധനങ്ങള്‍ക്കും അടിമകളായി തീരാറുണ്ട്. മദ്യവും മയക്കുമരുന്നും എന്നിങ്ങനെ തുടങ്ങി ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഒക്കെയായി പലതരത്തിലുള്ള ആസക്തിയുള്ള മനുഷ്യര്‍ക്കുണ്ടാവും.എന്നാല്‍ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു ആസക്തിയെക്കുറിച്ച് കേള്‍ക്കുന്നത്. ഷിക്കാഗോ നിവാസിയായ കേശ എന്ന മുപ്പതിനാലുകാരിയായ യുവതിക്ക് ടോയ്ലറ്റ് പേപ്പറുകളോടുള്ള ആസക്തി കേള്‍ക്കുന്നവര്‍ക്കൊക്കെ അത്ഭുതം.
ഒരു ദിവസം ഇവര്‍ എഴുപതഞ്ച് ഷീറ്റ് ടോയ്ലറ്റ് പേപ്പറുകള്‍ വരെ കഴിക്കുമെന്നാണ് മകളെക്കുറിച്ച് കേശയുടെ അമ്മ പറയുന്നത്. സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ടോയ്ലറ്റ് പേപ്പറുകളോടുള്ള ഇഷ്ടം തന്റെ മകളെ പിടികൂടിയിരിക്കുകയാണെന്നും ഈ അമ്മ ആശങ്കപ്പെടുന്നു.യുവതിയുടെ ഈ ശീലത്തെ കുറിച്ച് കേള്‍ക്കുമ്ബോള്‍ വിചിത്രമായി നമുക്ക് തോന്നാമെങ്കിലും ഇതൊരു രോഗാവസ്ഥയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സൈലോഫാഗിയ എന്നൊരു രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ആസക്തിക്ക് ഇവര്‍ അടിമയായിരിക്കുന്നത്.
കുട്ടിക്കാലത്ത് അമ്മയെ പിരിഞ്ഞ് മുത്തശ്ശിയോടും ആന്റിയോടും ഒപ്പം നില്‍ക്കേണ്ടി വന്ന സാഹചര്യം തന്റെ ജീവിതത്തില്‍ വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നുവെന്നും അതില്‍ നിന്നുമാണ് താന്‍ ഇത്തരത്തില്‍ ഒരു ശീലത്തിന് അടിമയായി തീര്‍ന്നതുമാണ് യുവതിയുടെ പ്രതീകരണം.താന്‍ ചെറുപ്പം മുതല്‍ തന്നെ ടോയ്ലറ്റ് പേപ്പറുകള്‍ കഴിക്കാറുണ്ടെങ്കിലും ഇതുവരെയും തനിക്ക് യാതൊരു വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അതുമൂലം ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ തന്റെ മകളുടെയും ശീലത്തെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേശയുടെ അമ്മ പറയുന്നത്. കേശയുടെ കൈവശം എപ്പോഴും ടോയ്ലറ്റ് പേപ്പറുകള്‍ കാണാറുണ്ടെന്നും പലപ്പോഴും അവള് അത് തന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അമ്മ പറയുന്നു. ഇത്തരത്തില്‍ ഏറെ വിചിത്രമായ ഈ ശീലത്തില്‍ നിന്നും തന്റെ മകള്‍ പുറത്തുവരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.ആളുകള്‍ പലതരത്തിലുള്ള ശീലങ്ങള്‍ക്കും സാധനങ്ങള്‍ക്കും അടിമകളായി തീരാറുണ്ട്.
മദ്യവും മയക്കുമരുന്നും എന്നിങ്ങനെ തുടങ്ങി ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഒക്കെയായി പലതരത്തിലുള്ള ആസക്തിയുള്ള മനുഷ്യര്‍ക്കുണ്ടാവും. എന്നാല്‍ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു ആസക്തിയെക്കുറിച്ച് കേള്‍ക്കുന്നത്. ഷിക്കാഗോ നിവാസിയായ കേശ.